ചാലക്കുടി കാർമൽ സ്കൂൾ നടപ്പിലാക്കുന്ന കാരുണ്യസ്പർശം പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ഫാ. ബെന്നി പേങ്ങിപറമ്പിൽ നിർവഹിക്കുന്നു.
ചാലക്കുടി: കാര്‍മല്‍ വിദ്യാലയം വിആര്‍പുരം ഉന്നതിയിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്നേഹവും കരുതലുമേകാന്‍ "കാര്‍മല്‍ പള്‍സ് @ വിആര്‍പുരം ഉന്നതി' എന്ന പദ്ധതിക്ക് തുടക്കംകുറിച്ചു.
ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഈ കാരുണ്യയാത്ര കുഞ്ഞുങ്ങള്‍, അശരണരായ സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, ജീവിതസായന്തനത്തില്‍ തനിച്ചായ വയോധികര്‍ എന്നിവരെയെല്ലാം ചേര്‍ത്തണച്ചുകൊണ്ട് 20ഓളം വ്യത്യസ്തങ്ങളായ കരുതല്‍ പദ്ധതികളാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ബെന്നി പേങ്ങിപ്പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അര്‍ഹരായ 25ഓളം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യക്കിറ്റുകള്‍ വിതരണംചെയ്തു.
വാര്‍ഡിലെ പ്രാദേശിക സ്കൂളിനും മൂന്ന് അങ്കണവാടികള്‍ക്കും ആവശ്യമായ പിന്തുണയും സഹായങ്ങളും ഈ പദ്ധതി ഉറപ്പാക്കും.
Tags : Local News Nattuvishesham Carmel School Karunya Sparsham'