x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രം മ​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; 11 വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: July 15, 2026 04:15 AM IST | Updated: July 15, 2026 04:15 AM IST

വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ലൈ​നും റോ​ഡി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്നു.

കോ​ട​ഞ്ചേ​രി: മൈ​ക്കാ​വ് ഷാ​പ്പും​പ​ടി​ക്ക് സ​മീ​പം വെ​ളി​മു​ണ്ട ഭാ​ഗ​ത്ത് മ​രം മ​റി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 11 വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ മ​രം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. മ​രം ദി​ശ മാ​റി വൈ​ദ്യു​തി ക​മ്പി​യി​ൽ വീ​ണ് പോ​സ്റ്റു​ക​ൾ പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു. ഷാ​പ്പും​പ​ടി ഇ​രൂ​ഡ് റോ​ഡി​ൽ അ​ര കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ലാ​ണ് പോ​സ്റ്റു​ക​ളും വൈ​ദ്യു​തി ക​മ്പി​ക​ളും പൊ​ട്ടി​വീ​ണ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഈ ​സ​മ​യ​ത്ത് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളോ കാ​ൽ​ന​ട യാ​ത്ര​ക്കാ​രോ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. ഏ​ഴ് കെ​വി ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന ഏ​ഴു പോ​സ്റ്റു​ക​ളും ത്രീ ​ഫേ​സ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന നാ​ല് പോ​സ്റ്റു​ക​ളു​മാ​ണ് ത​ക​ർ​ന്ന​ത്. കെ​എ​സ്ഇ​ബി​ക്ക് ഏ​ക​ദേ​ശം ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

ഈ ​ഭാ​ഗ​ത്ത് പൊ​ട്ടി​വീ​ണ പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് വൈ​കു​ന്നേ​രം വ​രെ വെ​ളി​മു​ണ്ട, ക​രി​മ്പാ​ല​ക്കു​ന്ന്, പ്രീ​സ്റ്റ് ഹോം ​ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​താ​ണ്. മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham LocalNews

Recent News

Corehub Up