പ്രതീകാത്മക ചിത്രം
മഞ്ചേരി: സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന യുവതിയുടെ പരാതിയില്‍ 20കാരനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിക്കൂര്‍ ഫാത്തിമ മഹലില്‍ മുഹമ്മദ് എന്ന മമ്മുവിനെയാണ് മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് കെ. ഗോപി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 13നാണ് മഞ്ചേരി സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്.അറസ്റ്റിലായ മമ്മുവിനെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Tags : Nattuvishesham LocalNews