x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത ടാക്സി സ​ര്‍​വീ​സിനെതിരേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: July 14, 2026 05:00 AM IST | Updated: July 14, 2026 05:00 AM IST

ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​എ. ജ​ലീ​ല്‍ സ​മ്മാ​നി​ക്കു​ന്നു.

മ​ഞ്ചേ​രി: സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച നി​കു​തി​ക​ള്‍ അ​ട​ച്ചും ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ടാ​ക്സി​ക​ള്‍​ക്ക് വെ​ല്ലു​വി​ളി​യാ​യി അ​ന​ധി​കൃ​ത സ​ര്‍​വീ​സ്.ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​ഞ്ചേ​രി ടാ​ക്സി സെ​ക്‌ട​ര്‍ സി​ഐ​ടി​യു യൂ​ണി​റ്റ് ക​ണ്‍​വന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. റെ​ന്‍റ് എ ​കാ​റു​ക​ളും സ്വ​കാ​ര്യ കാ​റു​ക​ളു​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സ​മാ​ന്ത​ര സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ടാ​ക്സി​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് ടാ​ക്സി കാ​റു​ക​ളി​ലെ​പ്പോ​ലെ ഇ​ന്‍​ഷ്വറ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്നും ക​ണ്‍​വ​ന്‍​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​ട്ടോ ടാ​ക്സി ആ​ൻഡ്് ലൈ​റ്റ് മോ​ട്ടോ​ര്‍ വ​ര്‍​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​എ. ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​മ​നോ​ഹ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഹ​രി​ദാ​സ്, ജ​സീ​ര്‍ കു​രി​ക്ക​ള്‍, പി. ​ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​തവി​ജ​യം നേ​ടി​യ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് ച​ട​ങ്ങിൽ ഉ​പ​ഹാ​രം ന​ല്‍​കി.

Tags : Nattuvishesham LocalNews

Recent News

Corehub Up