ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഒന്പതു വയസുകാരന്റെ വിരലിന്റെ ചലനശേഷി നഷ്ടപ്പെടാനിടയായ ഗുരുതരമായ ചികിത്സാ പിഴവിനെതിരേ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ആശുപത്രി കവാടത്തിൽ പോലീസ് മാർച്ച് തടഞ്ഞു.
മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ഉത്തരവാദികളായ ജീവനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ടി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ ബി.പി. ബബീഷ്, എൻ. ബിജീഷ്, ബ്ലോക്ക് ട്രഷറർ ആർ.ബി. റിബിൻ കൃഷ്ണ, ബ്ലോക്ക് സെക്രട്ടറി സി. ബിജോയ്, ജില്ലാ കമ്മിറ്റി അംഗം കീർത്തന, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഫർഹാൻ ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode