x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് അ​പ​ക​ടം: പ​രി​ക്കേ​റ്റ മ​ക​നും മ​രി​ച്ചു


Published: July 18, 2026 12:58 AM IST | Updated: July 18, 2026 12:58 AM IST

എ​സ്എ​ൻ പു​രം: ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ക​നും മ​രി​ച്ചു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ ശ്രീ​നാ​രാ​യ​ണ​പു​രം അ​ഞ്ചാം​പ​രു​ത്തി പ​ന​ങ്ങാ​ട് ക​ള്ളു​ഷാ​പ്പി​ന് പ​ടി​ഞ്ഞാ​റ് കാ​ട്ടു​പ​റ​മ്പി​ൽ ക​ബീ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റം​സാ​ൻ (14) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ എ​സ്.​എ​ൻ.​പു​രം പൊ​രി​ബ​സാ​റി​ൽ ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ നി​യ​ന്ത്ര​ണം വി​ട്ട ഇ​ന്നോ​വ കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ കാ​ട്ടു​പ​റ​മ്പി​ൽ ക​ബീ​ർ (56) അ​ന്നുത​ന്നെ മ​രി​ച്ചി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ക​ൻ മുഹമ്മദ് റം​സാ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. മാ​താ​വ്: റ​ഷീ​ദ. സഹോദരങ്ങൾ: റി​ക്സ്വാ​ന, റി​സ്വാ​ന.

Tags : Car hits scooter in accident

Recent News

Corehub Up