എസ്എംവൈഎം തുടങ്ങനാട് ഫൊറോന കലോത്സവം സംസ്ഥാന സിന്‍ഡിക്കറ്റംഗം റോബിന് ടി. ജോസ് താന്നിമല ഉദ്ഘാടനം ചെയ്യുന്നു.
തുടങ്ങനാട്: എസ്എംവൈഎം തുടങ്ങനാട് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലോത്സവത്തില്‍ തുടങ്ങാട് യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഫൊറോനയിലെ ഏഴു യൂണിറ്റുകളില്‍ നിന്നായി നൂറിലധികം യുവജനങ്ങള്‍ പങ്കെടുത്ത കലോത്സവത്തില്‍ നീലൂര്‍, മേലുകാവുമറ്റം യൂണിറ്റുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. തുടങ്ങനാട് യൂണിറ്റ് അംഗങ്ങളായ ബിബിന്‍ ജോണ്സണ് കലാപ്രതിഭയായും ബിനില ബിനോയി കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു.
കെസിവൈഎം സംസ്ഥാന സിന്‍ഡിക്കറ്റംഗം റോബിന് ടി. ജോസ് താന്നിമല ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ബിസ്മി ബോബി അധ്യക്ഷത വഹിച്ചു. ഫൊറോന രക്ഷാധികാരി ഫാ. ജോണ്സണ് പുള്ളീറ്റ്, ഫൊറോന ഡയറക്ടര്‍ ഫാ. ജയിംസ് ആണ്ടാശേരി, നീലൂര്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ. സെബിന് പ്ലാത്തോട്ടത്തില്‍, ഫൊറോന ജനറല്‍ സെക്രട്ടറി ബിയോ ബെന്നി, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ സാന്ദ്ര, ജെന്സണ് മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham SMYM Kalotsavam Thudanga Nadu