x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വി ബ​സു​ക​ളി​ൽ ഇ​നി 55 യാ​ത്ര​ക്കാ​ർ മാ​ത്രം

വെബ് ഡെസ്ക്
Published: July 14, 2026 01:01 AM IST | Updated: July 14, 2026 01:01 AM IST

പ​ത്ത​നം​തി​ട്ട - ഗ​വി - കു​മ​ളി ബ​സ് ക​ഴി​ഞ്ഞ​ദി​വ​സം ക​ക്കി കാ​റ്റാ​ടി​ക്കു​ന്നി​ൽ ത​ക​രാ​റി​ലാ​യ​പ്പോ​ൾ.


പ​ത്ത​നം​തി​ട്ട: ഗ​വി​യി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 55 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി. ഗ​വി വ​ഴി കു​മ​ളി​യി​ലേ​ക്കു പോ​കു​ന്ന മൂ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലും പ​ര​മാ​വ​ധി ക​യ​റ്റാ​വു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്. പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ​നി​ന്നു ര​ണ്ടു ബ​സു​ക​ളും കു​മ​ളി​യി​ൽ​നി​ന്ന് ഒ​രു ബ​സു​മാ​ണ് പ്ര​തി​ദി​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.


ബ​സി​ന്‍റെ ശേ​ഷി 35 യാ​ത്ര​ക്കാ​രു​ടേ​താ​ണ്. പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്ര ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ബ​സു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞാ​ണ് പോ​കു​ന്ന​ത്. ചി​ല ട്രി​പ്പു​ക​ളി​ൽ 70 യാ​ത്ര​ക്കാ​ർ വ​രെ​യു​ണ്ടാ​കും. അ​മി​ത​മാ​യി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​ലെ അ​പ​ക​ടാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ തീ​രു​മാ​നം.

മൂ​ഴി​യാ​ർ മു​ത​ൽ പാ​ത ദു​ർ​ഘ​ട​മാ​ണ്. പ​ല​യി​ട​ത്തും റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. വ​ള​വു​ക​ളും ക​യ​റ്റ​വും നി​റ​ഞ്ഞ പാ​ത​യി​ൽ യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ചു​കൊ​ണ്ടു​ള്ള യാ​ത്ര അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. മ​ഴ​കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ റോ​ഡി​ന്‍റെ സ്ഥി​തി കൂ​ടു​ത​ൽ ശോ​ച​നീ​യ​മാ​ണ്. മൂ​ഴി​യാ​ർ 40 ഏ​ക്ക​ർ മു​ത​ൽ ഗ​വി വ​രെ റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രി​ക്ക​ ുക​യാ​ണ്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ക​ട്ട്ചേ​സ് ബ​സു​ക​ളാ​ണ് ഈ ​റൂ​ട്ടി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ല​വി​ൽ ഓ​ടു​ന്ന ബ​സു​ക​ൾ​ക്ക് 15 വ​ർ​ഷ​ത്തെ കാ​ല​പ്പ​ഴ​ക്ക​മു​ണ്ട്. ബ​സു​ക​ളു​ടെ പ​ഴ​ക്ക​വും റോ​ഡി​ന്‍റെ അ​വ​സ്ഥ​യും കാ​ര​ണം മി​ക്ക ദി​വ​സ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ വ​ഴി​യി​ൽ കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​യി. വ​ന​ത്തി​നു​ള്ളി​ൽ ബ​സ് ത​ക​രാ​റി​ലാ​കു​ന്ന​ത് സ്ഥി​രം സം​ഭ​വ​വു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ലു ത​വ​ണ ബ​സു​ക​ൾ വ​ഴി​യി​ൽ കു​ടു​ങ്ങി.

ജീ​വ​ന​ക്കാ​ർ​ത​ന്നെ പ​ല​പ്പോ​ഴും ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ​തി​വ്. അ​തി​നു ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളി​ലോ വ​നം​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ളി​ലോ യാ​ത്ര​ക്കാ​രെ ക​യ​റ്റി വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 50 കി​ലോ​മീ​റ്റ​റോ​ളം വ​ന​ത്തി​ലൂ​ടെ​യാ​ണ് യാ​ത്ര. പ​ല​യി​ട​ങ്ങ​ളി​ലും മൊ​ബൈ​ൽ ക​വ​റേ​ജും കു​റ​വാ​ണ്.

Tags : Nattuvishesham LocalNews Gavi

Recent News

Corehub Up