ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: യുവതലമുറയെ തകര്‍ക്കുന്ന മയക്കുമരുന്നുകളുടെ ഉപയോഗവും ദുഷ്പ്രവണതകളും ഗുരുതര പ്രശ്നങ്ങളാണെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും കൊല്ലം രൂപത ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശേരി.
കൊല്ലം ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന സിഐഎസ്സിഇ കേരള റീജണൽ ഐസിഎസ്ഇ/ഐഎസ്സി സോണ്‍ ‘എ' അത്ലറ്റിക് മീറ്റ് ഫ്ലാഗ് ഹോസ്റ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. അത്ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റിന് ബിഷപ് സല്യൂട്ട് സ്വീകരിച്ചു.
യുവാക്കളുടെ മനസുകളെയും ചിന്തകളേയും തകര്‍ക്കുന്ന മാഫിയാ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് വെല്ലുവിളിയായി തീര്‍ന്നെന്നും ഇതിനെതിരേ ശക്തമായി നിലകൊള്ളണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.
കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ.ജാക്സണ് ജെയിംസ്, ഫാ. പ്രിന്‍സ്, പിടിഎ പ്രസിഡന്റ് പൂജാ ഷിഹാബ്, എഎസ്ഐ എസ്സി പ്രസിഡന്റും തങ്കശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ.സില്‍വി ആന്റണി, വൈസ് പ്രിന്‍സിപ്പല്‍ ഫാ.മനോജ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സ്പോര്‍ട്സ് മീറ്റ് ഇന്ന് സമാപിക്കും.
Tags : Nattuvishesham LocalNews drugs