x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലാ​റ്റി​ൽ നി​ർ​മ​ല സ്കൂ​ളി​ൽ "ബി​യോ​ണ്ട് ദ ​ബ​സ്’ ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി


Published: July 18, 2026 06:16 AM IST | Updated: July 18, 2026 06:16 AM IST

ആ​ലാ​റ്റി​ൽ നി​ർ​മ​ല എ​ൽ​പി സ്കൂ​ളി​ൽ "ബി​യോ​ണ്ട് ദ ​ബ​സ്’ ലോ​ഗോ പ്ര​കാ​ശ​നം ത​ല​പ്പു​ഴ എ​സ്ഐ അ​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: ആ​ലാ​റ്റി​ൽ നി​ർ​മ​ല എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി "ബി​യോ​ണ്ട് ദ ​ബ​സ്’ ലോ​ഗോ പ്ര​കാ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ലോ​ഗോ പ്ര​കാ​ശ​നം ത​ല​പ്പു​ഴ എ​സ്ഐ അ​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ നി​ർ​വ​ഹി​ച്ചു.

ബോ​ധ​വ​ത്ക​ര​ണം മാ​നേ​ജ​ർ ഫാ. ​ബാ​ബു ക​ക്കാ​ട്ടി​ക്കാ​ലാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളും ല​ഹ​രി​വി​മു​ക്ത സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​ഒ അ​ണ്ണ​ൻ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഹെ​ഡ്മി​സ്ട്ര​സ് ബീ​ന ജോ​സ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രും പി​ടി​എ പ്ര​തി​നി​ധി​ക​ളും ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം കൈ​മാ​റി. ല​ഹ​രി​പ്പി​ശാ​ചി​നെ ക​ത്തി​ക്ക​ൽ, ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​ർ നി​ർ​മാ​ണം, ല​ഹ​രി​ക്കെ​തി​രേ മു​ദ്രാ​വാ​ക്യം മു​ഴ​ക്ക​ൽ എ​ന്നി​വ ന​ട​ന്നു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up