x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ്: വി​വ​ര​ശേ​ഖ​ര​ണ​ത്തി​ല്‍ കൃ​ത്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌ടര്‍


Published: July 16, 2026 03:59 AM IST | Updated: July 16, 2026 03:59 AM IST

പ​ത്ത​നം​തി​ട്ട: സെ​ന്‍​സ​സി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​മ്പോ​ള്‍ കൃ​ത്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍. എ​ന്യൂ​മ​റേ​റ്റ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന വി​വ​ര​ങ്ങ​ള്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്ക​ണം. ജി​ല്ല​യി​ലെ സെ​ന്‍​സ​സ് പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം.

വി​വ​ര​ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​യ​വ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ കൃ​ത്യ​മാ​യി പോ​ര്‍​ട്ട​ലി​ല്‍ അ​പ്ഡേ​റ്റ് ചെ​യ്യ​ണം. 20ന​കം സെ​ന്‍​സ​സ് ഫീ​ല്‍​ഡ് പ്ര​വ​ര്‍​ത്ത​നം പ​ര​മാ​വ​ധി പൂ​ര്‍​ത്തി​യാ​ക്ക​ണം. ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന 24നു​ള്ളി​ല്‍ ന​ട​ത്ത​ണം. 25, 26തീ​യ​തി​ക​ളി​ല്‍ വി​വ​ര​ങ്ങ​ള്‍ വീ​ണ്ടും പ​രി​ശോ​ധി​ച്ച് അ​പാ​ക​ത ഉ​ണ്ടെ​ങ്കി​ല്‍ തി​രു​ത്തും.

സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. സെ​ന്‍​സ​സ് ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up