വെള്ളരി ക്കുണ്ട് ടൗൺ ക്ലബ് നൽകിയ സ്വീകരണം.
വെള്ളരിക്കുണ്ട്: ജമ്മു കാഷ്മീരിൽ നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ കേരള ടീം അംഗങ്ങൾക്ക് വെള്ളരിക്കുണ്ട് ടൗൺ ക്ലബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സാജൻ കൂട്ടക്കളം അധ്യക്ഷത വഹിച്ചു. വടംവലി താരങ്ങളായ ജിബിൻ രാജു, ധനഞ്ജയ് ഗിരീഷ്, ദേവമിത്ര, കോച്ച് പ്രസാദ് കനകപ്പള്ളി എന്നിവർക്ക് ഉപഹാരം നൽകി.
സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജോസഫ്, ക്ലബ് സെക്രട്ടറി ഗിരീഷ് ചെമ്പൻക്കുന്ന്, ട്രഷറർ മത്തായി എന്നിവർ പ്രസംഗിച്ചു.