x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള്ള​സ​ദ്യ​ക​ൾ 19 മു​ത​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ എ​ൻ​ഡി​ആ​ർ​എ​ഫ്

വെബ് ഡെസ്ക്
Published: July 14, 2026 10:40 PM IST | Updated: July 14, 2026 10:40 PM IST

വള്ളസദ്യ

ആ​റ​ന്മു​ള: ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ പ്ര​സി​ദ്ധ​മാ​യ വ​ള്ള​സ​ദ്യ വ​ഴി​പാ​ടു​ക​ൾ 19നാ​രം​ഭി​ക്കും. ക്ഷേ​ത്ര മ​തി​ല​ക​വും പു​റ​ത്തു​ള്ള ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും പ​ള്ളി​യോ​ട ക​ര​ക​ളും വ​ള്ള​സ​ദ്യ​ക്കു​വേ​ണ്ടി ഒ​രു​ങ്ങി. മു​ന്‍​കാ​ല​ത്തു​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വ​ള​ള​സ​ദ്യ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ള്‍ കു​റ​ച്ചു​വെ​ങ്കി​ലും സ​ദ്യ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ക്ര​മാ​തീ​ത​മാ​യ വ​ർധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. വ​ള്ള​സ​ദ്യ ത​യാ​റാ​ക്കു​ന്ന​തി​നു​വേ​ണ്ടി ക്ഷേ​ത്ര മ​തി​ല​ക​ത്ത് പ്ര​ത്യേ​കം ത​യാ​ര്‍ ചെ​യ്ത പ​ന്ത​ലി​ല്‍ 18നു ​രാ​വി​ലെ 8.30ന് ​അ​ടു​പ്പി​ല്‍ അ​ഗ്നി പ​ക​രും.

വ​ള്ള​സ​ദ്യ​ക​ള്‍ 19 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 18 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ള്ളി​യോ​ട സേ​വാ​സം​ഘ​മാ​ണ് വ​ള്ള​സ​ദ്യ​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

490 സ​ദ്യ​ക​ള്‍ ഇ​തു​വ​രെ ബു​ക്ക് ചെ​യ്തുക​ഴി​ഞ്ഞി​ട്ടു​ണ്ട്. 600 ല​ധി​കം സ​ദ്യ​ക​ളാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ ക്ഷേ​ത്ര മ​തി​ല​ക​ത്തും പു​റ​ത്തു​മാ​യി ന​ട​ക്കു​മെ​ന്നു ക​രു​തു​ന്ന​ത്. വ​ള്ള​സ​ദ്യ​യു​ടെ ദി​വ​സ​ങ്ങ​ള്‍ കു​റ​ച്ച​തു​കൊ​ണ്ടും സ​ദ്യ​ക​ളു​ടെ എ​ണ്ണം ഏ​റി​യ​തു​കൊ​ണ്ടും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും മു​ന്‍ കാ​ല​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​ള്ള​സ​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ഏ​ജ​ന്‍​സി​യാ​യ എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

വ​ള്ള​സ​ദ്യ ആ​രം​ഭി​ക്കു​ന്ന 19 മു​ത​ല്‍ സ​ദ്യ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യും അ​തി​നു ശേ​ഷ​വും പ​മ്പാ​ന​ദി​യി​ലൂ​ടെ ക​ട​ന്ന് പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന പ​ള്ളി​യോ​ട​ങ്ങ​ളു​ടെ​യും ഭ​ക്ത​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലേ​ക്കാ​ണ് എ​ന്‍​ഡി​ആ​ര്‍​എ​ഫ് രം​ഗ​ത്തു​ള്ള​ത്. വ​ള്ള​സ​ദ്യ​ക​ള്‍ ആ​രം​ഭി​ക്കു​ന്ന 19ന് 10 ​സ​ദ്യ​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 20 സ​ദ്യ​ക​ളാ​ണ് ഓരോ ദി​വ​സവും ക്ഷേ​ത്ര മ​തി​ല​ക​ത്തും പു​റ​ത്തു​മാ​യി ന​ട​ക്കു​ന്ന​ത്.

വ​ള്ള​സ​ദ്യ​യു​ടെ ഉ​ദ്ഘാ​ട​നം 19ന് ​ഉ​ച്ച​യ്ക്ക് 12ന് ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ നി​ർ​വ​ഹി​ക്കും. കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ല്‍​എ മാ​രാ​യ അ​ബി​ന്‍​വ​ര്‍​ക്കി, പ​ഴ​കു​ളം മ​ധു എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​കും. ആ​ദ്യ​ദി​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ വ​ഴി​പാ​ടാ​യി വ​ള്ള​സ​ദ്യ ഉ​ണ്ടാ​കും.

Tags : Nattuvishesham LocalNews Vallasadya

Recent News

Corehub Up