ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്കൂളിൽ നടത്തിയ ലഹരിവിരുദ്ധ പരിപാടി മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.
ഇളങ്ങുളം: സെന്റ് മേരീസ് സ്കൂളിൽ ഫുട്ബോൾ ലോകകപ്പിന്റെ ലഹരിയിൽ വിദ്യാർഥികളെ ആവേശഭരിതരാക്കുവാൻ എലിക്കുളം പഞ്ചായത്ത് നെറ്റ് സമ്മാനിച്ചപ്പോൾ പൂർവ വിദ്യാർഥികൾ സമ്മാനിച്ചതാകട്ടെ ഗോൾ പോസ്റ്റ്. സ്കൂളിൽ നടത്തിയ ലഹരിവിരുദ്ധ പരിപാടിയിലാണ് നെറ്റും ഗോൾ പോസ്റ്റും വിദ്യാർഥികൾക്ക് ലഭിച്ചത്.
വിവിധ രാജ്യത്തിന്റെ ജഴ്സികൾ അണിഞ്ഞുകൊണ്ടാണ് വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തത്.
എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോഷി കെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ജിഷ്ണു പറപ്പള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. ഡോൺ മറ്റക്കരത്തുണ്ടിയിൽ, ഹെഡ്മിസ്ട്രസ് രാജിമോൾ ജോസഫ്, അധ്യാപക പ്രതിനിധി ജോമോൻ ജോസഫ്, പിടിഎ പ്രതിനിധി സ്കറിയ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.
Tags : Local News Nattuvishesham St. Mary's School Ilangulam