Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ilangulam

Kottayam

ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ലേ​റി ഇളങ്ങുളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ

ഇ​ള​ങ്ങു​ളം: സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ ഫു​ട്‌​ബോ​ൾ ലോ​ക​ക​പ്പി​ന്‍റെ ല​ഹ​രി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കു​വാ​ൻ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് നെ​റ്റ് സ​മ്മാ​നി​ച്ച​പ്പോ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ സ​മ്മാ​നി​ച്ച​താ​ക​ട്ടെ ഗോ​ൾ പോ​സ്റ്റ്. സ്‌​കൂ​ളി​ൽ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​യി​ലാ​ണ് നെ​റ്റും ഗോ​ൾ പോ​സ്റ്റും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച​ത്.

വി​വി​ധ രാ​ജ്യ​ത്തി​ന്‍റെ ജ​ഴ്‌​സി​ക​ൾ അ​ണി​ഞ്ഞു​കൊ​ണ്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.
എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡാ​ർ​വി​ൻ വാ​ലു​മ​ണ്ണേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജോ​ഷി കെ. ​ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം ജി​ഷ്ണു പ​റ​പ്പ​ള്ളി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഡോ​ൺ മ​റ്റ​ക്ക​ര​ത്തു​ണ്ടി​യി​ൽ, ഹെ​ഡ്മി​സ്ട്ര​സ് രാ​ജി​മോ​ൾ ജോ​സ​ഫ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ജോ​മോ​ൻ ജോ​സ​ഫ്, പി​ടി​എ പ്ര​തി​നി​ധി സ്‌​ക​റി​യ ഡൊ​മി​നി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ചൊ​ല്ലി.

Latest News

Corehub Up