x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ഇ​​ന്ന് സ്മൃ​​തി​​ദി​​നം കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും

വെബ് ഡെസ്ക്
Published: July 17, 2026 11:56 PM IST | Updated: July 17, 2026 11:56 PM IST

ഉമ്മൻ ചാണ്ടി

പു​​തു​​പ്പ​​ള്ളി: മു​​ന്‍​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ മൂ​​ന്നാം ച​​ര​​മ​​വാ​​ര്‍​ഷി​​കം ഇ​​ന്നു പു​​തു​​പ്പ​​ള്ളി​​യി​​ല്‍ സ്മൃ​​തി ദി​​ന​​മാ​​യി ആ​​ച​​രി​​ക്കും. രാ​​വി​​ലെ 6.30നു ​​പു​​തു​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​ര്‍​ജ് ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് വ​​ലി​​യ പ​​ള്ളി​​യി​​ല്‍ പ്ര​​ഭാ​​ത ന​​മ​​സ്‌​​കാ​​ര​​വും തു​​ട​​ര്‍​ന്ന് രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും ന​​ട​​ക്കും. കു​​ര്‍​ബാ​​ന​​യ്ക്കു​​ശേ​​ഷം ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ ക​​ല്ല​​റ​​യി​​ല്‍ ധൂ​​പ​​പ്രാ​​ര്‍​ഥ​​ന​​യും അ​​നു​​സ്മ​​ര​​ണ ച​​ട​​ങ്ങും ന​​ട​​ക്കും. യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ദി​​യ​​സ്‌​​കോ​​റോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

ഒ​​മ്പ​​തി​​നു പു​​തു​​പ്പ​​ള്ളി കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ​​യും ഉ​​മ്മ​​ന്‍ ചാ​​ണ്ടി ഫൗ​​ണ്ടേ​​ഷ​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പു​​തു​​പ്പ​​ള്ളി പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ല്‍ സ്മൃ​​തി സ​​മ്മേ​​ള​​ന​​വും പൊ​​തു​​സ​​മ്മേ​​ള​​ന​​വും ന​​ട​​ക്കും. എ​​ഐ​​സി​​സി സം​​ഘ​​ട​​നാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ പോ​​ളി​​ക്കാ​​ര്‍​പ്പോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

Tags : Local News Nattuvishesham K.C. Venugopal Puthuppally

Recent News

Corehub Up