x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ബി- ജി ​റാം ജി: ​ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി

വെബ് ഡെസ്ക്
Published: July 14, 2026 10:48 PM IST | Updated: July 14, 2026 10:48 PM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: വി​ക​സി​ത് ഭാ​ര​ത് ഗാ​ര​ണ്ടി ഫോ​ര്‍ റോ​സ്ഗാ​ര്‍ ആ​ൻ​ഡ് ആ​ജീ​വി​ക മി​ഷ​ന്‍ (ഗ്രാ​മീ​ണ്‍) (വി​ബി- ജി ​റാം ജി ) ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ര്‍​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ല​സു​ര​ക്ഷ, ഗ്രാ​മീ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധം, ഉ​പ​ജീ​വ​ന​ത്തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ നാ​ല് മേ​ഖ​ല​ക​ളാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​തെ​ന്ന് ദീ​നാ​മ്മ റോ​യി പ​റ​ഞ്ഞു.

ഭൂ​ഗ​ര്‍​ഭ റീ​ചാ​ര്‍​ജ്, ജ​ലാ​ശ​യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​നം, മ​ഴ​വെ​ള്ളം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ജ​ല​സു​ര​ക്ഷ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്.തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് വ​ലി​യ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ല്‍ ജോ​ലി സ്ഥ​ല​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം, ത​ണ​ല്‍, പ്ര​ഥ​മ ശു​ശ്രൂ​ഷ എ​ന്നി​വ നി​യ​മ​പ​ര​മാ​യി ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
വി​ബി- ജി ​റാം പ​ദ്ധ​തി സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് കാ​ര്യ​ക്ഷ​മ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധ്യ​ക്ഷ​ന്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

വി​ബി- ജി ​റാം ജി ​പ​ദ്ധ​തി​യു​ടെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജി​ല്ലാ ക​ള​ക്‌​ട​റും കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍​ക്ക് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. ജോ​യി​ന്‍റ് പ്രോ​ഗാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​ഇ. വി​നോ​ദ് കു​മാ​ര്‍, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham LocalNews Training

Recent News

Corehub Up