പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ജില്ലയിലെ കെ-ഫോണ്‍ കണക്ഷനുകള്‍ 5,000 പിന്നിട്ടു.നിലവില്‍ 3,247 ഗാര്‍ഹിക കണക്ഷനുകള്‍, അഞ്ച് എന്റര്‍പ്രൈസ് കണക്ഷനുകള്‍, 419 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്കുള്ള 389 ബിപിഎൽ സൗജന്യ കണക്ഷനുകള്‍ ഉള്‍പ്പെടെ 5,109 കണക്ഷനുകളാണ് ജില്ലയില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്.
വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ബ്രോഡ്ബാന്‍ഡ് സേവനമാണ് കെ-ഫോൺ എത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്.
Tags : Nattuvishesham LocalNews K-FON