x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​രു​ൾപൊ​ട്ട​ൽ ദു​ര​ന്തം; വീ​ടൊ​രു​ക്കി ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ


Published: July 18, 2026 05:38 AM IST | Updated: July 18, 2026 05:38 AM IST

ഉ​രു​ൾപൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ കു​ടും​ബ​ത്തി​ന് പ്രൈ​വ​റ്റ് ബ​സ് ഓപ്പറേറ്റേഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റു​ന്നു.

വി​ല​ങ്ങാ​ട്: ഉ​രു​ൾ പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ സ​ർ​വം ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കി പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. വി​ല​ങ്ങാ​ടി​ന് ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന ആ​ശ​യ​വു​മാ​യി 2024 ആ​ഗ​സ്റ്റ് 22 ന് ​വ​ട​ക​ര​യി​ലെ മു​ഴു​വ​ൻ ബ​സു​ക​ളും കാ​രു​ണ്യ​യാ​ത്ര ന​ട​ത്തു​ക​യും അ​ന്ന് സ​ർ​വീ​സ് ന​ട​ത്തി ല​ഭി​ച്ച ഏ​ഴ് ല​ക്ഷം രൂ​പ​യും, തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഉ​ട​മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തി കി​ട്ടി​യ വ​രു​മാ​ന​വും ചേ​ർ​ത്ത് പ​ത്ത് ല​ക്ഷ​ത്തി ഇ​രു​പ​ത്തി​അ​യ്യാ​യി​രം രൂ​പ വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​വി​ൽ​സ​ൺ മു​ട്ട​ത്ത് കു​ന്നേ​ലി​ന് കൈ​മാ​റി​യി​രു​ന്നു.

തു​ട​ർ​ന്ന് പ​ത്ത് സെ​ന്‍റ് സ്ഥ​ല​വും വീ​ടും ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കു​ടും​ബ​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​വി​ൽ​സ​ൺ മു​ട്ട​ത്ത് കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്തി.

ച​ട​ങ്ങി​ൽ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ​ത് സ​ൽ​വ, സെ​ക്ര​ട്ട​റി എ.​പി. ഹ​രി​ദാ​സ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up