ബളാൽ സ്കൂളിൽ തയാറാക്കിയ കുട്ടികളുടെ പത്രം പാലമരത്തണലിൽ പഞ്ചായത്തംഗം സി.വി. ശ്രീധരൻ പ്രകാശനം ചെയ്യുന്നു.
ബളാൽ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയാറാക്കിയ കുട്ടികളുടെ പത്രം പാലമരത്തണലിൽ പഞ്ചായത്തംഗം സി.വി. ശ്രീധരൻ പ്രകാശനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ചിറ്റാരിക്കൽ ബിപിസി ഷൈജു ബിരിക്കുളം നിർവഹിച്ചു.
മുഖ്യാധ്യാപിക കെ.പി. രജിത, പിടിഎ പ്രസിഡന്റ് സുരേഷ് മുണ്ടമാണി, വൈസ് പ്രസിഡന്റ് രവീന്ദ്രൻ, മദർ പിടിഎ പ്രസിഡന്റ് ആതിര മാധവൻ, ലിറ്റിൽ കൈറ്റ്സ് ചുമതല വഹിക്കുന്ന അധ്യാപകരായ പി.എൻ. ജയശ്രീ, സോന മാർട്ടിൻ എന്നിവർ പങ്കെടുത്തു.
Tags : Local News Nattuvishesham Children's newspaper Balal School