ആലുവ യുസി കോളജിലെ ബിരുദ സമർപ്പണ ചടങ്ങ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
ആലുവ: ബിരുദം നേടുന്നതോടൊപ്പം നിരന്തരമായ നൈപുണ്യ വികസനവും കാലഹരണപ്പെട്ടവ ഉപേക്ഷിക്കലും പുനർപഠനവും കാലത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി റോജി എം ജോൺ. ആലുവ യുസി കോളജിലെ എംബിഎ, എംസിഎ ബിരുദദാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ചടങ്ങിൽ എംജി സർവകലാശാലയിൽ നിന്നും എംബിഎ, എംസിഎ പ്രോഗ്രാമുകളിൽ റാങ്ക് നേടിയ വിദ്യാർഥികളെ മന്ത്രി അനുമോദിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ, കോളജ് മാനേജർ ഡോ. കെ.പി. ഔസേപ്പ്, ഡോ. ഷിനിൽ സെബാസ്റ്റ്യൻ, ലീ ജൂലിയറ്റ് ജോർജ്, ഗ്രീനി റ്റി. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.
Tags : Local News Nattuvishesham Ernakulam