x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​താ​യി ഉ​റ​പ്പാ​ക്ക​ണം'


Published: July 17, 2026 05:56 AM IST | Updated: July 17, 2026 05:56 AM IST

കോ​ഴി​ക്കോ​ട്: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ൾ ശ​ബ്ദ​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ച​ട്ട​ങ്ങ​ളും മാ​ലി​ന്യ സം​സ്ക​ര​ണ വ്യ​വ​സ്ഥ​ക​ളും സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ധി​കൃ​ത​രു​ടെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
കോ​ർ​പ​റേ​ഷ​ൻ ര​ണ്ടാം ഡി​വി​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റീ​ൽ ഫ​ർ​ണി​ച്ച​ർ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള ശ​ബ്ദ​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രാ​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥി​ന്‍റെ ഉ​ത്ത​ര​വ്.

പ​രാ​തി​ക്കി​ട​യാ​ക്കി​യ സ്ഥാ​പ​ന​ത്തി​ന് ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി മാ​ത്രം പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. അ​നു​മ​തി ന​ൽ​കി​യ​ശേ​ഷം സ്ഥാ​പ​ന​ത്തി​ൽ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ളും ഫ​ല​പ്ര​ദ​മാ​യ നി​രീ​ക്ഷ​ണ​വും ന​ട​ത്ത​ണം. പ​രി​ശോ​ധ​ന​ക​ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ളോ പ​രി​സ്ഥി​തി ജ​നാ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളോ ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന​വും നി​യ​മാ​നു​സൃ​ത​വു​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നീ​യ​ർ​ക്കു​മാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. നി​യ​മ​പ​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും പൊ​തു​താ​ൽ​പ​ര്യ​ത്തി​നും വി​ധേ​യ​മാ​യി വ്യ​വ​സാ​യ​വും സം​രം​ഭ​ങ്ങ​ളും ന​ട​ത്താ​നു​ള്ള അ​വ​കാ​ശം ഒ​രു പൗ​ര​ന് നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ങ്കി​ലും അ​ത്ത​രം അ​വ​കാ​ശ​ങ്ങ​ൾ പ​രി​മി​തി​ക​ളി​ല്ലാ​ത്ത​തോ അ​നി​യ​ന്ത്രി​ത​മോ അ​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. എ​ല​ത്തൂ​ർ സ്വ​ദേ​ശി പ്രേം​ജി​ത്തും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up