നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരണയോഗം സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്യ
നെടുങ്കണ്ടം: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.
സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ നടന്ന യോഗം സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് വട്ടമല അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പൽ ഫാ. ജോണ്‍ ചേനഞ്ചിറ, സ്കൂള്‍ വൈസ് പ്രിന്‍സിപ്പൽ ഫാ. സിജോ മങ്ങാടംപള്ളി, പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, മര്‍ച്ചന്റ്സ് അസോസിയേഷന് സെക്രട്ടറി സജീവ് ആര്. നായര്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷിജു ഉള്ളുരിപ്പില്, പിടിഎ പ്രസിഡന്റ് ജോബി കണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സോണിയ മാര്ട്ടിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ഒരുക്കങ്ങള്‍ക്കായി 251 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
Tags : Local News Nattuvishesham Golden Jubilee Welcome Group formed