ആറളം പഞ്ചായത്തിലെ കീഴ്പള്ളി-വെള്ളാപ്പാണി കവലയ്ക്കു സമീപം സ്ഥാപിച്ച മിനി എംസിഎഫിനു സമീപം മാലിന്യം തള്ളിയത് അധികൃതർ പരിശോധിക്കുന്നു.
ഇരിട്ട: ആറളം പഞ്ചായത്തിലെ കീഴ്പള്ളി-വെള്ളാപ്പാണി കവലയ്ക്കു സമീപം സ്ഥാപിച്ച മിനി എംസിഎഫിനു സമീപം മാലിന്യം തള്ളിയതിന് കീഴ്പള്ളി കോഴിയോട് സ്വദേശിക്ക് 10,000 രൂപ പിഴ ചുമത്തി.
ഹരിതകർമ സേന അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തിൽ നിന്ന് നടത്തിയ പരിശോധനയിലാണു ചാക്കിൽ കെട്ടിയ നിലയിൽ ഉപയോഗശൂന്യമായ ചെരിപ്പുകൾ, ബാഗുകൾ, തുണികൾ, പൊട്ടിയ പ്ലേറ്റ് തുടങ്ങിയവ കണ്ടെത്തിയത്.
മാലിന്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോഴിയോട് സ്വദേശിക്ക് പിഴ ചുമത്തി മാലിന്യങ്ങൾ തിരികെയെടുത്ത് ഹരിതകർമ സേനയ്ക്ക് കൈമാറാൻ നിർദേശം നൽകിയത്. പരിശോധനയ്ക്ക് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. സബിതയും സംഘവും നേതൃത്വം നൽകി.
Tags : Local News Nattuvishesham dumping waste