x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലേ​ലം ചെ​യ്യാ​തെ ഉ​പേ​ക്ഷി​ച്ചു; വ​ഴി​യ​രി​കി​ൽ ന​ശി​ക്കു​ന്ന​ത് കൂ​റ്റ​ൻ ആ​ഞ്ഞി​ലി മ​രം

വെബ് ഡെസ്ക്
Published: July 17, 2026 10:07 PM IST | Updated: July 17, 2026 10:07 PM IST

ഏ​ഴാ​ച്ചേ​രി റോ​ഡി​ല്‍ വ​ഴി​യ​രി​കി​ല്‍ കി​ട​ന്നു ന​ശി​ക്കു​ന്ന ആ​ഞ്ഞി​ലി മ​രം.

ഏ​ഴാ​ച്ചേ​രി: അ​പ​ക​ട​ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് മു​റി​ച്ചു​മാ​റ്റി​യ കൂ​റ്റ​ൻ ആ​ഞ്ഞി​ലി​മ​രം ഒ​ന്ന​ര വ​ർ​ഷ​മാ​യി വ​ഴി​യ​രി​കി​ൽ കി​ട​ന്ന് ന​ശി​ക്കു​ന്നു. ഏ​ഴാ​ച്ചേ​രി ജി.​വി. യു​പി സ്‌​കൂ​ളി​ന് സ​മീ​പം പു​റ​മ്പോ​ക്കി​ല്‍ നി​ന്ന ആ​ഞ്ഞി​ലി മ​ര​മാ​ണ് റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഒ​ന്ന​ര വ​ർ​ഷം മു​മ്പ് മു​റി​ച്ചു​മാ​റ്റി​യ​ത്. മു​റി​ച്ച മ​രം ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തൊ​ട്ട​ടു​ത്തു​ള്ള പി​ഡ​ബ്ല്യു​ഡി റോ​ഡു​വ​ക്കി​ലേ​ക്ക് ത​ള്ളു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം നൂ​റി​ഞ്ച് വ​ണ്ണ​മു​ള്ള വി​ല​പി​ടി​പ്പു​ള്ള ത​ടി ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ള​മാ​യി മ​ഴ​യും വെ​യി​ലു​മേ​റ്റ് വ​ഴി​യ​രു​കി​ല്‍ കി​ട​ക്കു​ക​യാ​ണ്. പു​റ​മ്പോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റേ​താ​ണെ​ങ്കി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും, പി​ഡ​ബ്ല്യു​ഡി പു​റ​മ്പോ​ക്കാ​ണെ​ങ്കി​ല്‍ പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രു​മാ​ണ് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ​ക്കൊ​ണ്ട് ഇ​തി​ന് വി​ല​യി​ടീ​ച്ച് ലേ​ല​ന​ട​പ​ടി​ക​ള്‍ ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ല്‍ ഇ​രു വ​കു​പ്പും നി​ല​വി​ല്‍ ഇ​ത് ഏ​റ്റെ​ടു​ക്കാ​തെ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മാ​ത്ര​മ​ല്ല വ​ഴി​യ​രു​കി​ല്‍ ഇ​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ വ​ന്നാ​ല്‍ സൈ​ഡ് ചേ​ര്‍​ന്ന് പോ​കാ​നും ബു​ദ്ധി​മു​ട്ടു​ണ്ട്. ത​ടി​ക്ക് ന​ല്ല കാ​ത​ലു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. ലേ​ല ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചാ​ല്‍ സ​ര്‍​ക്കാ​രി​ന് പ​ണം കി​ട്ടു​ന്ന​തി​നൊ​പ്പം ഏ​റ്റെ​ടു​ക്കു​ന്ന​വ​ര്‍​ക്കും എ​ന്തെ​ങ്കി​ലും പ്ര​യോ​ജ​നം ഉ​ണ്ടാ​യേ​നെ.
വ​ഴി​യ​രു​കി​ല്‍ കി​ട​ക്കു​ന്ന ത​ടി​ക്ക് മു​ക​ളി​ൽ കാ​ട്ടു​പ​ട​ർ​പ്പു​ക​ളും പു​ല്ലു​ക​ളും വ​ള​ർ​ന്ന​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ച​താ​യി പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​യു​ന്നു.

 

Tags : Local News Nattuvishesham Abandoned without auction huge Anhili tree

Recent News

Corehub Up