കെ. മുരളീധരൻ
അമ്പലപ്പുഴ: ആരോഗ്യമന്ത്രി ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രയിലെത്തും. രാവിലെ 11നാണ് മന്ത്രി കെ. മുരളീധരൻ ആശുപത്രി സന്ദർശനത്തിനെത്തുന്നത്.
കെ.സി. വേണുഗോപാൽ എംപി, ജി. സുധാകരൻ എംഎൽഎ, ജില്ലാ കളക്ടർ തുടങ്ങിയവരും ഉണ്ടാകും. വിവിധവകുപ്പ് മേധാവികളുടെയടക്കം യോഗവും മന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയെക്കുറിച്ച് വ്യാപകമായി ഉയരുന്ന നൂറുകണക്കിന് പരാതിക്കൂമ്പാരങ്ങൾക്കിടെയാണ് മന്ത്രിയുടെ സന്ദർശനം. കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ നിരവധി ചികിത്സാപ്പിഴവുകളെത്തുടർന്ന് നിരവധി പരാതികളാണുയർന്നത്. എന്നിട്ടും പ്രശ്ന പരിഹാരത്തിനായി യോഗം വിളിച്ചുചേർക്കാൻ ഇടത് ഭരണ കാലത്ത് കഴിഞ്ഞിരുന്നില്ല.
ചെറിയ അപകടങ്ങളിൽപ്പെട്ട് ഇവിടെയെത്തിക്കുന്നവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതും ഇപ്പോഴും പതിവാണ്. ഏഷ്യയിലെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയായ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരന്തരം പരാതികളാണുയരുന്നത്. പ്രത്യേകിച്ചും അത്യാഹിത വിഭാഗത്തിൽ മുതിർന്ന വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതാണ് പ്രധാന പ്രശ്നം.
Tags : Local News Nattuvishesham Health Minister Medi. College