x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ അ​നി​ശ്ചി​ത​ത്വം ഒ​ഴി​യു​ന്നി​ല്ല

വെബ് ഡെസ്ക്
Published: July 14, 2026 11:12 PM IST | Updated: July 14, 2026 11:12 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച് ഒ​ന്ന​ര മാ​സം പി​ന്നി​ട്ട​പ്പോ​ഴും ഫി​റ്റ്ന​സ് വി​ഷ​യം പ​രി​ഹ​രി​ക്കാ​നാ​കാ​തെ സ്കൂ​ളു​ക​ൾ. ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ ത​സ്തി​ക നി​ർ​ണ​യം ന​ട​ത്താ​നാ​കി​ല്ലെ​ന്നും 15 മു​ത​ൽ ശ​ന്പ​ളം മു​ട​ങ്ങു​മെ​ന്ന ത​ര​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​തി​ഷേ​ധ​ത്തേ​ത്തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു​വെ​ങ്കി​ലും കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ല​ങ്ങു​ത​ടി​യാ​ണ്. താ​ത്കാ​ലി​ക ഫി​റ്റ്ന​സി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം സ​ർ​ക്കാ​ർ എ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​ത്.

സ്‌​കൂ​ളു​ക​ളി​ല്‍ ത​സ്തി​ക നി​ര്‍​ണ​യ​ത്തി​ന് പ്രൊ​വി​ഷ​ണ​ല്‍ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്വീ​കാ​ര്യ​മാ​കി​ല്ലെ​ന്നാ​ണ് കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ടം ഉ​ദ്ധ​രി​ച്ച് വി​ദ​ഗ്ധാ​ഭി​പ്രാ​യം. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ​ക്കു ന​ൽ​കി​യ നി​ർ​ദേ​ശ​വും ഇ​ത്ത​ര​ത്തി​ലാ​യി​രു​ന്നു.സ്‌​കൂ​ളു​ക​ളി​ല്‍ അ​ധ്യ​യ​നം മു​ട​ങ്ങാ​തി​രി​ക്കാ​ന്‍​വേ​ണ്ടി മാ​ത്ര​മാ​ണ് പ്രൊ​വി​ഷ​ണ​ല്‍ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും ത​സ്തി​ക നി​ര്‍​ണ​യ​ത്തി​ന് ഇ​തം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു​മാ​ണ് ഡി​ഡിഇ സ്വീ​ക​രി​ച്ച നി​ല​പാ​ട്.

ജി​ല്ല​യി​ലെ പ​ല സ്‌​കൂ​ളു​ക​ള്‍​ക്കും ഇ​ക്കു​റി താ​ത്കാ​ലി​ക ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ചൂ​ണ്ടി​ക്കാ​ട്ടി​യ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചെ​ത്തു​ന്പോ​ൾ സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​മെ​ന്ന നി​ല​പാ​ടാ​ണ് ത​ദ്ദേ​ശ എ​ൻ​ജി​നി​യ​ർ​മാ​ർ സ്വീ​ക​രി​ച്ച​ത്.സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ നൂ​ലാ​മാ​ല​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ താ​ത്കാ​ലി​ക സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി ജൂ​ണി​ല്‍ അ​ധ്യ​യ​നം ആ​രം​ഭി​ക്കാ​നി​ട​യാ​ക്കി​യ​ത്. എ​ന്നാ​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ച​ട്ട​ത്തി​ലോ ഉ​ത്ത​ര​വു​ക​ളി​ലോ താ​ത്കാ​ലി​ക സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നെ​ക്കു​റി​ച്ച് പ​രാ​മ​ര്‍​ശ​മി​ല്ലാ​ത്ത​തി​നാ​ല്‍ ത​സ്തി​ക നി​ര്‍​ണ​യം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് ഇ​തം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ഒ​രു അ​ധ്യ​യ​ന​വ​ര്‍​ഷം ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു ന​ല്‍​കു​ന്ന ഫി​റ്റ​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ക്കൊ​ല്ല​ത്തെ ത​സ്തി​ക നി​ര്‍​ണ​യി​ക്കു​ന്ന​ത്. പ്രൊ​വി​ഷ​ണ​ല്‍ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ധ്യ​യ​നം ആ​രം​ഭി​ക്കാ​നാ​യി മാ​ത്രം ന​ല്‍​കു​ന്ന​താ​ണെ​ന്നും ഒ​ന്നോ ര​ണ്ടോ മാ​സ​ത്തേ​ക്കു മാ​ത്ര​മാ​ണ് ഇ​തി​നു പ്രാ​ബ​ല്യ​മെ​ന്നും പ​റ​യു​ന്നു.

പ്രൊ​വി​ഷ​ണ​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ തു​ട​ർ അ​ധ്യ​യ​നത്തിന് സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വ് വാ​ങ്ങേ​ണ്ടി​രും.
ഫി​റ്റ്‌​ന​സി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ൽ


ക്ലാ​സ് മു​റി​ക​ള്‍ അ​നു​വ​ദി​ക്കാ​നാ​കി​ല്ല
പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ ഫി​റ്റ​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ള്‍ മാ​ത്ര​മേ കു​ട്ടി​ക​ളു​ടെ ക്ലാ​സ് മു​റി​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നാ​ണ് നി​ർ​ദേ​ശം.ക​ഴി​ഞ്ഞ​വ​ര്‍​ഷം തേ​വ​ല​ക്ക​ര സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലു​ണ്ടാ​യ അ​ത്യാ​ഹി​ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ക്കൊ​ല്ലം സ്‌​കൂ​ളു​ക​ളു​ടെ ഫി​റ്റ്‌​ന​സ് സം​ബ​ന്ധി​ച്ച് വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശനമാക്കി​യ​ത്. നേ​ര​ത്തേ ത​ദ്ദേ​ശ സ്ഥാ​പ​ന എ​ന്‍​ജി​നി​യ​റു​ടെ മാ​ത്രം സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് വേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​ക്കൊ​ല്ലം വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​രി​ശോ​ധ​ന​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും വേ​ണ​മെ​ന്ന നി​ര്‍​ദേ​ശം ഉ​ണ്ടാ​യി.

ഇ​ത് പി​ന്നീ​ട് പി​ന്‍​വ​ലി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​റും ആ​രോ​ഗ്യ വി​ഭാ​ഗ​വും മാ​ത്രം പ​രി​ശോ​ധ​ന ന​ട​ത്തി ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​വാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്‌​തെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ ക​ര്‍​ശ​ന നി​ല​പാ​ട് തു​ട​ര്‍​ന്നു. കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് അ​ട​ക്കം തേ​ടി​യാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​തി​രു​ന്ന​ത്.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും

വ്യ​ത്യ​സ്ത നി​ല​പാ​ട്
ഇ​ക്കൊ​ല്ലം അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ സ്വീ​ക​രി​ച്ച​തും വ്യ​ത്യ​സ്ത നി​ല​പാ​ടാ​ണ്. ജി​ല്ല​യി​ലെ പ​ല സ്‌​കൂ​ളു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ള്‍ നൂ​റി​ല​ധി​കം വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള​താ​ണ്.
ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ആ​ദ്യം ഉ​ണ്ടാ​യ​ത്. വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ന​ട​പ​ടി​ക​ള്‍ ല​ഘൂ​ക​രി​ച്ച് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ ഇ​തം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്വം ഏ​ല്‍​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ഇ​വ​ര്‍ സ്വീ​ക​രി​ച്ച​ത്.

എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് ചി​ല​യി​ട​ങ്ങ​ളി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്. ഇ​താ​ക​ട്ടെ ഏ​റെ നൂ​ലാ​മാ​ല​ക​ളി​ൽ കു​ടു​ങ്ങു​ക​യും ചെ​യ്തു. എ​ൻ​ജി​നി​യ​റിം​ഗ് സ്ഥാ​പ​നം പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ തീ​യ​തി​വ​ച്ചാ​ണ് ചി​ല എ​ൻ​ജി​നി​യ​ർ​മാ​ർ ഫി​റ്റ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്. അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി​യ ദി​നം മു​ത​ൽ കെ​ട്ടി​ടം ഫി​റ്റാ​യി​രു​ന്നു​വെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് സ്കൂ​ളു​ക​ൾ​ക്കു വേ​ണ്ട​ത്.

കീ​ശ ചോ​രു​ന്ന​ത് പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടേ​ത്
സ്‌​കൂ​ളു​ക​ള്‍​ക്ക് ഫി​റ്റ്‌​ന​സ് ല​ഭി​ക്കാ​ന്‍​വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടു​ന്ന​തു പ്ര​ഥ​മാ​ധ്യാ​പ​ക​രാ​ണ്. നൂ​റി​ല​ധി​കം വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള എ​യ്ഡ​ഡ്, സ​ർ​ക്കാ​ർ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് ഇ​വ​യി​ൽ ന​ല്ലൊ​രു പ​ങ്കും. സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള പ​ല സ്കൂ​ളു​ക​ളും കു​ട്ടി​ക​ൾ കു​റ​വാ​യ​തോ​ടെ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​യ​പ്പോ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തോ​ടു മാ​നേ​ജ​ർ​മാ​ർ​ക്കും താ​ത്പ​ര്യ​മു​ണ്ടാ​യി​ല്ല. ഇ​ത്ത​രം സ്കൂ​ളു​ക​ളി​ലേ​ത​ട​ക്കം ഫി​റ്റ്ന​സ് വി​ഷ​യ​ത്തി​ൽ അ​ധ്യാ​പ​ക​ർ നേ​രി​ട്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ന്പാ​ദി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി.


താ​ത്കാ​ലി​ക​മാ​യി ഫി​റ്റ്‌​ന​സ് വാ​ങ്ങി അ​ധ്യ​യ​നം ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ള്‍​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കേ​ണ്ട​ത് പ്ര​ഥ​മാ​ധ്യാ​പ​ക​ര​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​മാ​ണെന്നും ഇ​തു നി​ര്‍​വ​ഹി​ക്കേ​ണ്ട​തെ​ന്ന് കെ​ജി​പി​എ​സ്എ​ച്ച്എ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സ​ക​ല ചെ​ല​വു​ക​ളും ബ​ന്ധ​പ്പെ​ട്ട പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ത​ന്നെ വ​ഹി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​വേ​ണ്ടി ന​ട​ത്തി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​നു​മെ​ല്ലാം പ​ണം മു​ട​ക്കി​യ​ത് പ്ര​ധാ​ന അ​ധ്യാ​പ​ക​ർ ത​ന്നെ​യാ​ണ്.

നി​സാ​ര കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ണി​ക്കു​ന്ന പി​ടി​വാ​ശി​യും കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ളി​ലെ വ്യ​വ​സ്ഥ​യും ത​മ്മി​ലു​ള്ള വൈ​രു​ധ്യ​ങ്ങ​ള്‍ കാ​ര​ണം ബ​ലി​യാ​ടു​കു​ന്ന​ത് അ​ധ്യാ​പ​ക​രാ​ണെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ബ്ദു​ല്ല​ക്കു​ട്ടി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഐ. അ​ജി​കു​മാ​റും പ​റ​ഞ്ഞു.

Tags : Nattuvishesham LocalNews

Recent News

Corehub Up