ദേശീയപാതയിൽ പാറശാലയ്ക്കുസമീപം ഇഞ്ചിവിളയിൽ ചരക്കുവാഹനം വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞനിലയിൽ.
പാറശാല: ദേശീയപാതയിൽ പാറശാലയ്ക്കുസമീപം ഇഞ്ചിവിളയിൽ ചരക്കുവാഹനം വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം.
നെടുമങ്ങാടുനിന്നു പാടന്തലുമൂട്ടിൽ ലോഡ് എടുക്കാൻവന്ന വാഹനമാണ് ഇടിച്ചു മറിഞ്ഞത്. 11 കെവി വൈദ്യുതി കടന്നുപോകുന്ന തൂണിലാണ് ഇടിച്ചതെങ്കിലും ആളപായമുണ്ടായില്ല. സമീപത്തുണ്ടായിരുന്ന രണ്ടു വാഹനങ്ങൾക്ക് കേടുപറ്റിയിട്ടുണ്ട്.