x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി നി​യ​ന്ത്ര​ണം : ഡി​വൈ​എ​ഫ്‌​ഐ മാ​ര്‍​ച്ചിന് നേരെ പോ​ലീ​സ് ലാ​ത്തി​വീ​ശി: നാലുപേർക്ക് പരിക്ക്


Published: July 18, 2026 06:36 AM IST | Updated: July 18, 2026 06:36 AM IST

അ​നി​യ​ന്ത്രി​ത വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നെ​തി​രെ ഡി​വൈ​എ​ഫ്‌​ഐ ചാ​ത്ത​ന്നൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചാ​ത്ത​ന്നൂ​ര്‍ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് നടത്തിയ പ്ര​തി​ഷേ​ധ മാ​ര്

ചാ​ത്ത​ന്നൂ​ര്‍:​അ​നി​യ​ന്ത്രി​ത വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നെ​തി​രെ ഡി​വൈ​എ​ഫ്‌​ഐ ചാ​ത്ത​ന്നൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചാ​ത്ത​ന്നൂ​ര്‍ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലേ​ക്ക് നടത്തിയ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചിന് നേരെ പോലീസ് ലാത്തിവീശി. നാലുപേർക്ക് പരിക്കേറ്റു.
ചാ​ത്ത​ന്നൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം തി​രു​മു​ക്ക് ജം​ഗ്ഷ​ന്‍ ചു​റ്റി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ അ​വ​സാ​നി​ച്ചു.

ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ള്‍ മ​റി​ക​ട​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സി​ല്‍ മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചപ്പോളാണ് പോലീസ് ലാത്തി വീശിയത്. പ്ര​തി​ഷേ​ധ​യോ​ഗം ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ പ്ര​സി​ഡന്‍റ് എം.​ഹ​രി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​അ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി.

ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത് ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് എം. ​സ​ജി , സി​പി​എം ചാ​ത്ത​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​ന്‍, ബ്ലോ​ക്ക് ട്ര​ഷ​റ​ര്‍ അ​ഭി​ജി​ത്ത്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ദ​ര്‍​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up