x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​റ്റ​വും വ​ലി​യ ഹ​നു​മാ​ൻ വി​ഗ്ര​ഹം പൗ​ർ​ണ​മി​ക്കാ​വി​ൽ


Published: July 18, 2026 06:40 AM IST | Updated: July 18, 2026 06:40 AM IST

വെ​ങ്ങാ​നൂ​ർ ചാ​വ​ടി​ന​ട പൗ​ർ​ണ​മി കാ​വി​ൽ പു​തു​താ​യി പ്ര​തി​ഷ്ഠി​ക്കാ​ൻ എ​ത്തി​ച്ച 27 അ​ടി ഉ​യ​ര​മു​ള്ള ഹ​നു​മാ​ന്‍റെ ഒ​റ്റ​ക്ക​ൽ ശി​ൽ​പ്പം പാ​ള​യ​ത്തെ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ എ​ത്തി​ച്

വി​ഴി​ഞ്ഞം : വി​വി​ധ​ങ്ങ​ളാ​യ ആ​രാ​ധ​മൂ​ർ​ത്തി​ക​ളാലും അ​വ​യു​ടെ പ്ര​തി​ഷ്ഠാ രീ​തി​ക​ൾ കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ർ പൗ​ർ​ണമി​ക്കാ​വി​ൽ ഏ​റ്റ​വും വ​ലി​യ ഹ​നു​മാ​ൻ വി​ഗ്ര​ഹം എ​ത്തി.

ഇന്നലെ രാ​വി​ലെ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും തി​രി​ച്ചു ശു​ചീ​ന്ദ്രം വ​ഴി വൈ​കി​ട്ടോ​ടെ പൗ​ർ​ണ​മിക്കാ​വി​ൽ വിഗ്രഹം എ​ത്തി​ചേ​ർ​ന്നു.

12 അ​ടി പൊ​ക്ക​മു​ള്ള പീ​ഠ​ത്തി​ൽ 27അ​ടി ഉ​യ​ര​മു​ള്ള വി​ഗ്ര​ഹം ഹ​നു​മാ​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ​ ഗ​തി​മാ​ൻ, ശ്രു​തി​മാ​ൻ, മ​തി​മാ​ൻ, കേ​തു മാ​ൻ,ധൃ​തി​മാ​ൻ എ​ന്നി​വ​രോ​ടൊ​പ്പം പ്ര​തി​ഷ്ഠി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ പ്ര​തി​ഷ്ഠ എ​ന്ന പ്ര​ത്യേ​ക​ത​യും പൗ​ർ​ണ​മി​കാ​വി​ലെ ഹ​നു​മാ​ൻ വി​ഗ്ര​ഹ​ത്തി​ന് ല​ഭി​ക്കും.

64​ അ​ടി പൊ​ക്ക​മു​ള്ള ശ്രീ​കോ​വി​ലി​ലാണ് ഇ​ത്ര​യും ഉ​യ​ര​ത്തി​ലു​ള്ള ഹ​നു​മാ​നെ പ്ര​തി​ഷ്ഠി​ക്കു​ന്ന​ത്.​ ബ്ര​ഹ്മ​പു​രാണ​ത്തി​ലെ കേ​സ​രി​യു​ടെ മ​ക്ക​ളാ​യ ആറ് പേ​രെ​യും ഒ​രു​മി​ച്ച് കാ​ണു​ന്ന ഏ​ക ക്ഷേ​ത്രം എ​ന്ന ഖ്യാ​തി​യും പൗ​ർ​ണ​മി ക്കാ​വി​നു​ണ്ട്.​

രാ​മാ​യ​ണ മാ​സം തു​ട​ങ്ങു​ന്ന ക​ർ​ക്കി​ട​കം ഒ​ന്നി​ന് ഹ​നു​മാ​ൻ വി​ഗ്ര​ഹം പൗ​ർ​ണ​മി കാ​വി​ൽ എ​ത്തി​യ​ത് ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up