x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന് സ്വീ​ക​ര​ണം ന​ല്‍​കി


Published: July 18, 2026 04:18 AM IST | Updated: July 18, 2026 04:18 AM IST

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ങ്ക​മാ​ലി, കാ​ല​ടി ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ മ​ന്ത്രി റോ​ജി എം. ​ജോ​ണ

അ​ങ്ക​മാ​ലി: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ങ്ക​മാ​ലി, കാ​ല​ടി ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന് സ്വീ​ക​ര​ണം ന​ല്‍​കി. സ്വീ​ക​ര​ണ സ​മ്മേ​ള​നം ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മീ​ര അ​വ​റാ​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ല സി​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍ എം​എ​ല്‍​എ പി.​ജെ. ജോ​യി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മേ​രി വ​ര്‍​ഗീ​സ്, കാ​ല​ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​ജി സാ​ജു, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി. ബേ​ബി, മാ​ത്യു തോ​മ​സ്, അ​ഡ്വ. കെ.​ബി.​സാ​ബു, പി.​വി. സ​ജീ​വ​ന്‍,

കോ​ണ്‍​ഗ്ര​സ് അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ന്‍റു മാ​വേ​ലി, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ടി.​എം. വ​ര്‍​ഗീ​സ്, അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ന്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ലി​സി പോ​ളി, ലി​സ തോ​മ​സ്, ല​തി​ക ശ​ശി​കു​മാ​ര്‍, എ​ല്‍​സി വ​ര്‍​ഗീ​സ്, ലാ​ലി ആ​ന്‍റു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ​ഹാ​രം ഭാ​ര​വാ​ഹി​ക​ള്‍ മ​ന്ത്രി​ക്ക് ന​ല്‍​കി.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up