ലാലു തോമസ്, എൻ.കെ. ഡേവിസ്
പടിഞ്ഞാറെ ചാലക്കുടി: വൈസ് മെൻസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രോജക്ട് ഉദ്ഘാടനവും അവാർഡ് ദാനവും നടത്തി. പി.എസ്. ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ജോണി കല്ലിങ്ങൽ അധ്യക്ഷനായി. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം തൃശൂർ ഡിസ്ട്രിക്ട് ഗവർണർ എം.ഡി. ഇഗ്നേഷ്യസും സർവീസ് പ്രൊജക്ട് ഉദ്ഘാടനം ജോഷി പുത്തിരിക്കലും നിർവഹിച്ചു.
വിദ്യാഭ്യാസ അവാർഡ് വിതരണം ചാലക്കുടി മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൈസ്മെനന്റ് ആനിപോൾ നിർവഹിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് - ലാലു തോമസ്, സെക്രട്ടറി - എൻ.കെ. ഡേവിസ്, ട്രഷറർ - ജോഷി പാലമറ്റത്ത്, വൈസ്മെനന്റ് പ്രസിഡന്റ് - ലിസി ദേവസി, വൈസ് ലിംഗ് പ്രസിഡന്റ് - എം. എസ്. ആര്യലക്ഷ്മി എന്നിവർ സ്ഥാനമേറ്റു.
Tags : Local News Nattuvishesham Vice Men's Club Installation