പാലക്കാട്: ലയൺസ് ക്ലബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണം നടന്നു.ഫോർട്ട് ടൗൺ ലയൺസ് ഹാളിൽ നടന്നചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. സജു നരേന്ദ്രൻ അധ്യക്ഷനായി.മുൻ മൾട്ടിപ്പൾ ഡിസ്ടിക് ചെയർപേഴ്സൺ ടോണി ഏനോക്കാരൻ ചടങ്ങിനു നേതൃത്വം നൽകി.
എം. ജാഫർഅലി പ്രസിഡന്റും പി. വസന്ത്കുമാർ സെക്രട്ടറിയുമായ 21 അംഗ സമിതിയാണ് ചുമതലയേറ്റത്. ഈ വർഷത്തെ സേവനപരിപാടികളുടെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ.എം.വി. സൂര്യപ്രഭ നിർവഹിച്ചു. റീജണൽ ചെയർപേഴ്സൺ കെ. ഈശ്വരൻ നമ്പൂതിരി, കെ. മധു, എ. അജിത്എന്നിവർ പ്രസംഗിച്ചു.