മുഹമ്മദ് കൈഫ്, വിപിന്‍ സജു
കൊല്ലം: ഓപ്പറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നു 45.72 ഗ്രാം നിരോധിത രാസലഹരിയായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ സിറ്റി ഡാന്‍സാഫ് സംഘവും കിളികൊല്ലൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
പത്തനാപുരം ചെളിക്കുഴി സിനു മന്‍സിലില്‍ മുഹമ്മദ് കൈഫ്, പത്തനാപുരം മൊഞ്ചല്ലൂര് ഗീതാലയം വീട്ടില്‍ വിപിന്‍ സജു എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഹേമലതയ്ക്കു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് സിറ്റി ഡാന്‍സാഫ് സംഘം പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു.
തുടര്‍ന്ന് രാവിലെ ഒമ്പതോടെ പുന്തലത്താഴം മംഗലത്ത് നടയില്‍നിന്നു കുറ്റിച്ചിറ ഭാഗത്തേക്കുള്ള റോഡിലെ സ്റ്റേഷനറി കടയ്ക്ക് സമീപം മോട്ടോര്‍സൈക്കിളിലെത്തിയ പ്രതികളെ പരിശോധിച്ചപ്പോഴാണ് 45.72 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കിളികൊല്ലൂരും സമീപപ്രദേശവുമുള്ള വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ബംഗളൂരുവില്‍ നിന്ന് എത്തിച്ച ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കൊല്ലം സിറ്റി പരിധിയില്‍ ഇതുവരെ 161.98 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 51.590 ഗ്രാം എംഡിഎംഎയുമായി രാഹുല്‍ രാജ് എന്ന യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇതുവരെ ജില്ലയില്‍ എന്‍ഡിപിഎസ് നിയമപ്രകാരം 415 കേസുകളിലായി 419 പേരെ അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടിയതിന് 248 കേസുകളും രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. 624.250 ഗ്രാം ഗഞ്ചാവ്, 8.27 ഗ്രാം ഹാഷിഷ് ഓയില്‍, 0.26 ഗ്രാം മെത്താംഫെറ്റമിന്‍ എന്നിവയും 40 കഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്. ലഹരിമരുന്ന് വില്പന, ഉപയോഗം, കടത്ത് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 9995966666 (യോദ്ധാവ്) എന്ന വാട്സാപ്പ് നമ്പറിലൂടെ പോലീസിനെ അറിയിക്കം.
Tags : Local News Nattuvishesham Kollam