x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ന്മു​ള​യി​ൽ കു​ടി​ൽ കെ​ട്ടി​യ​വ​ർ​ക്ക് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലും മെ​ച്ച​മു​ണ്ടാ​യി​ല്ല

വെബ് ഡെസ്ക്
Published: July 14, 2026 11:05 PM IST | Updated: July 14, 2026 11:05 PM IST

പ​ദ്ധ​തി​പ്ര​ദേ​ശ​ത്തു കു​ടി​യേ​റി​യി​ട്ടു​ള്ള​വ​ർ സ്ഥാ​പി​ച്ച കു​ടി​ലു​ക​ൾ.

പ​ത്ത​നം​തി​ട്ട: വി​വാ​ദ​മാ​യ ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​എ​സ്കെ​ടി​യു ഭൂ​ര​ഹി​ത​രെ സം​ഘ​ടി​പ്പി​ച്ച് കു​ടി​ൽ​കെ​ട്ടി ന​ട​ത്തി​യ സ​മ​ര​ത്തി​ന് പ​ത്തു​വ​ർ​ഷ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലും പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​യി​ല്ല. വി​മാ​ന​ത്താ​വ​ളം വി​ഷ​യം വീ​ണ്ടും സ​ജീ​വ ച​ർ​ച്ച​യി​ലേ​ക്ക് വ​ന്ന​തോ​ടെ കു​ടി​ൽ​കെ​ട്ടി​യ​വ​രെ ഒ​ഴി​പ്പി​ച്ചേ​ക്കു​മെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​തോ​ടെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സി​പി​എം.

വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ 2004ൽ ​മ​ണ്ണി​ട്ട് നി​ക​ത്തി​യ മേ​ഖ​ല​യി​ൽ എ​യ​ർ​സ്ട്രി​പ്പ് നി​ർ​മി​ക്കു​മെ​ന്നും അ​വി​ടെ കു​ടി​ൽ​കെ​ട്ടി സ​മ​രം ചെ​യ്യു​ന്ന ഭൂ​ര​ഹി​ത​രെ കു​ടി​യി​റ​ക്കു​മെ​ന്നും മൗ​ണ്ട് സി​യോ​ൺ എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ച​ത്.

2014 - 15 കാ​ല​യ​ള​വി​ൽ ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ളം വി​രു​ദ്ധ​സ​മ​രം കൊ​ടു​ന്പി​രി കൊ​ണ്ടി​രി​ക്ക​വേ​യാ​ണ് കെ​എ​സ്കെ​ടി​യു നേ​തൃ​ത്വ​ത്തി​ൽ ഭൂ​ര​ഹി​ത​രെ ആ​റ​ന്മു​ള​യി​ലെ​ത്തി​ച്ച​ത്. ഇ​വ​ർ ഇ​വി​ടെ കു​ടി​ൽ കെ​ട്ടി​യെ​ങ്കി​ലും പ​ല​രും പി​ന്നീ​ട് ഒ​ഴി​ഞ്ഞു​പോ​യി. എ​ന്നാ​ൽ ഏ​താ​നും കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​ണ്ട്.

2017ൽ ​കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ആ​റ​ന്മു​ള​യി​ലെ 232 ഏ​ക്ക​ർ മി​ച്ച​ഭൂ​മി​യി​ൽ​പ്പെ​ട്ട മേ​ഖ​ല​യാ​ണെ​ന്ന വാ​ദം ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ നി​ര​സി​ച്ചി​രി​ക്കു​ക​യാ​ണ്. റ​വ​ന്യു വ​കു​പ്പി​ന്‍റെ വാ​ദം പൊ​ള്ള​യാ​ണെ​ന്നും ഭൂ​മി ത​ന്‍റെ സ്വ​ന്ത​മാ​ണെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. സ്വ​ന്തം ഭൂ​മി​യി​ൽ വി​മാ​നം എ​യ​ർ സ്ട്രി​പ്പ് ആ​രം​ഭി​ക്കാ​ൻ 2003ൽ ​താ​ൻ തീ​രു​മാ​നി​ച്ച​താ​ണെ​ന്നും ഇ​ട​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ പി​ന്തു​ണ​യോ​ടെ കൊ​ണ്ടു​വ​ന്ന വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ചു​വെ​ങ്കി​ലും ഇ​തു ന​ട​ക്കാ​തെ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്‍റെ പ​ഴ​യ പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മെ​ന്നാ​ണ് ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ പ​റ​യു​ന്ന​ത്.

മൗ​ണ്ട് സി​യോ​ൺ ഗ്രൂ​പ്പ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ല​വി​ലു​ള്ള എ​യ​ർ ക്രാ​ഫ്റ്റ് കോ​ഴ്സി​ന്‍റെ പ​രി​ശീ​ല​ന​ത്തി​നാ​യാ​ണ് ആ​റ​ന്മു​ള​യി​ൽ എ​യ​ർ സ്ട്രി​പ്പ് വേ​ണ്ടി​വ​രു​ന്ന​ത്. ഇ​തി​നൊ​പ്പം ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​യ​ർ ടാ​ക്സി, എ​യ​ർ ആം​ബു​ല​ൻ​സ് ഇ​വ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ന​ൽ​കാ​നാ​കും. 2004ൽ ​ആ​റ​ന്മു​ള​യി​ൽ ചെ​റു​വി​മാ​നം ഇ​റ​ക്കി എ​യ​ർ സ്ട്രി​പ്പ് നി​ർ​മാ​ണം ഒ​രു ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​വി​ടെ​നി​ന്ന് ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി വ​ള്ളം​ക​ളി​ക്കും ച​ന്ദ​ന​പ്പ​ള്ളി പെ​രു​ന്നാ​ളി​നും പു​ഷ്പ​വൃ​ഷ്ടി ന​ട​ത്താ​ൻ ചെ​റു​വി​മാ​നം (ഗ്ലൈ​ഡ​ർ) പ​റ​ന്നു​യ​രു​ക​യും ചെ​യ്തു.

സ​മ​ര​ഭൂ​മി​യി​ൽ കു​ടി​ലു​ക​ൾ
ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ളം വി​രു​ദ്ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​ര​ഹി​ത​രാ​യ 500ൽ​പ​രം ആ​ളു​ക​ളാ​ണ് മ​ണ്ണി​ട്ടു​നി​ക​ത്തി​യ വി​വാ​ദ ഭൂ​മി​യി​ൽ എ​ത്തി കു​ടി​ലു​ക​ൾ​കെ​ട്ടി സ​മ​രം തു​ട​ങ്ങി​യ​ത്. സി​പി​എ​മ്മി​ന്‍റെ പി​ന്തു​ണ​യി​ൽ കെ​എ​സ്കെ​ടി​യു​വാ​ണ് സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഒ​ന്ന​ര വ​ർ​ഷം നീ​ണ്ട ആ​റ​ന്മു​ള പൈ​തൃ​ക ഗ്രാ​മ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സ​മ​ര​ത്തി​നൊ​ടു​വി​ൽ 2013 ഏ​പ്രി​ലി​ൽ ആ​റ​ന്മു​ള​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​ഞ്ഞു​കൊ​ണ്ട് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. 2016ൽ ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ന​ൽ​കി​യ നി​രാ​ക്ഷേ​പ പ​ത്രം പി​ൻ​വ​ലി​ച്ചു. ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി പി​ൻ​വ​ലി​ച്ച​തോ​ടെ 2016ൽ ​പ​ദ്ധ​തി​ക്കു​ള്ള അം​ഗീ​കാ​രം സ​ർ​ക്കാ​രും പി​ൻ​വ​ലി​ച്ചു.

2016ൽ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യെ​ങ്കി​ലും കു​ടി​ൽ​കെ​ട്ടി സ​മ​രം ചെ​യ്ത​വ​രു​ടെ കാ​ര്യം ആ​രും പി​ന്നീ​ടു ച​ർ​ച്ച ചെ​യ്തി​ല്ല. ഇ​തോ​ടെ പ​ല​രും സ്വ​ന്തം പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി​പ്പോ​യി. ചു​രു​ക്കം ചി​ല ആ​ളു​ക​ൾ ആ​റ​ന്മു​ള​യി​ലെ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​തു​ട​ർ​ന്നു. മ​ഴ​ക്കാ​ലം ആ​കു​ന്പോ​ൾ പ​ദ്ധ​തി പ്ര​ദേ​ശ​ത്താ​ക​മാ​നം വെ​ള്ളം ക​യ​റു​ന്ന​തോ​ടെ ഇ​വ​രു​ടെ കു​ടി​ലു​ക​ളും മു​ങ്ങു​ക പ​തി​വാ​യി.

എ​ന്നി​രു​ന്നാ​ലും വെ​ള്ളം ഒ​ഴി​യു​ന്പോ​ൾ തി​രി​കെ വ​ന്ന് മി​ച്ച​ഭൂ​മി ത​ങ്ങ​ൾ​ക്കു​കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന ആ​വ​ശ്യ​ത്തി​ൽ അ​വ​ർ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. മി​ച്ച​ഭൂ​മി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ബോ​ർ​ഡ് സ്ഥാ​പി​ച്ച റ​വ​ന്യു​വ​കു​പ്പ് തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ല്ല. ഭൂ​ര​ഹി​ത​രു​ടെ വി​ഷ​യ​ത്തി​ൽ സ​മ​രം തു​ട​ങ്ങി​യ കെ​എ​സ്കെ​ടി​യു വി​മാ​ന​ത്താ​വ​ളം ഉ​പേ​ക്ഷി​ച്ച​തോ​ടെ സ​മ​ര​രം​ഗ​ത്തു​നി​ന്നു മ​ട​ങ്ങു​ക​യും ചെ​യ്തു.

Tags : Nattuvishesham LocalNews

Recent News

Corehub Up