x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണ്ട​ർ-17 ചെ​സ് കാ​ഞ്ഞ​ങ്ങാ​ട്

വെബ് ഡെസ്ക്
Published: July 17, 2026 04:02 AM IST | Updated: July 17, 2026 04:02 AM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ചെ​സ് ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി, ചെ​സ് അ​സോ​സി​യേ​ഷ​ന്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ അ​ണ്ട​ർ-17 ബോ​യ്‌​സ് ആ​ന്‍​ഡ് ഗേ​ള്‍​സ് ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് 19നു ​കാ​ഞ്ഞ​ങ്ങാ​ട് വി​ഷി ചെ​സ് സ്‌​കൂ​ളി​ല്‍ ന​ട​ക്കും. 2009 ജ​നു​വ​രി ഒ​ന്നി​നോ അ​തി​ന് ശേ​ഷ​മോ ജ​നി​ച്ച എ​ല്ലാ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ നി​വാ​സി​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം.
ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ആ​ദ്യ ര​ണ്ടു സ്ഥാ​നം നേ​ടു​ന്ന​വ​ര്‍ സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ആ​ദ്യ 10 സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് ട്രോ​ഫി സ​മ്മാ​നി​ക്കും. കൂ​ടാ​തെ ബെ​സ്റ്റ് അ​ണ്ട​ർ-14, അ​ണ്ട​ര്‍-12, അ​ണ്ട​ർ-10, അ​ണ്ട​ര്‍-8 എ​ന്നീ കാ​റ്റ​ഗ​റി പ്രൈ​സു​ക​ളു​മു​ണ്ടാ​യി​രി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും.
മ​ത്സ​രാ​ര്‍​ഥി​ക​ള്‍ 18ന​കം ഓ​ണ്‍​ലൈ​നാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ണ്‍: 9605231010,7591948161, 9447520368.

Tags : Local News Nattuvishesham Under-17 Chess Kanhangad

Recent News

Corehub Up