ആലുവ മിനി സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റ് മന്ത്രി എ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
ആലുവ: പുതിയ സ്മാർട്ട് വില്ലേജ് ആലുവയ്ക്ക് അനുവദിക്കുമെന്ന് മന്ത്രി എ.പി. അനിൽ കുമാർ. ആലുവ മിനി സിവിൽ സ്റ്റേഷനിലെ പുതിയ ലിഫ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സൈജി ജോളി, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരായ ലിസി സെബാസ്റ്റ്യൻ, സെബ മുഹമ്മദലി, പഞ്ചായത്തു പ്രസിഡന്റുമാരായ സാജു മത്തായി, ജെർളി കപ്രശേരി, നസീർ ചൂർണിക്കര, എഡിഎം കെ. മനോജ് എന്നിവർ പ്രസംഗിച്ചു.
അൻവർ സാദത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 26.5 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച ലിഫ്റ്റ് ആണ് സ്ഥാപിച്ചത്.
Tags : Local News Nattuvishesham Ernakulam