x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വ​രം നൽകൽ വൈ​കി​പ്പി​ക്കരുത്: ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍


Published: July 17, 2026 06:02 AM IST | Updated: July 17, 2026 06:02 AM IST

കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന സി​റ്റിം​ഗ്.

കോ​ഴി​ക്കോ​ട്: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ അ​ത് നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ന​ല്‍​കാ​തെ വൈ​കി ന​ല്‍​കു​ന്ന​ത് വി​വ​രം നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ത് ശി​ക്ഷാ​ര്‍​ഹ​മാ​ണെ​ന്നും സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ അ​ഡ്വ. ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍. കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന സി​റ്റിം​ഗി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ത്യ​വും വ്യ​ക്ത​വു​മാ​യ വി​വ​ര​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കു​ക എ​ന്ന​ത് ഏ​തൊ​രു പൗ​ര​ന്‍റെ​യും മൗ​ലി​കാ​വ​കാ​ശ​മാ​ണ്. എ​ന്നാ​ല്‍, പ​ല ഓ​ഫീ​സു​ക​ളി​ല്‍​നി​ന്നും വി​വ​രാ​വ​കാ​ശ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ത​ര​ത്തി​ല്‍ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ല്‍​കു​ന്നി​ല്ല.

വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ല​ഭി​ച്ചാ​ല്‍ എ​ത്ര​യും വേ​ഗം അ​ല്ലെ​ങ്കി​ല്‍ പ​ര​മാ​വ​ധി 30 ദി​വ​സ​ത്തി​ന​കം ന​ല്‍​ക​ണം. എ​ന്നാ​ല്‍, ഇ​പ്ര​കാ​രം വി​വ​രം ന​ല്‍​കാ​ത്ത​തി​നാ​ല്‍ അ​പേ​ക്ഷ​ക​ന്‍ ര​ണ്ടാം അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ച്ച​തി​ല്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴാ​ണ് പ​ല ഓ​ഫീ​സു​ക​ളി​ല്‍​നി​ന്നും വി​വ​ര​വും രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പും ന​ല്‍​കു​ന്ന​താ​യി കാ​ണു​ന്ന​ത്. ഇ​തി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

ഓ​രോ കാ​ര്യാ​ല​യ​ത്തി​ലെ​യും ഫ​യ​ലു​ക​ള്‍ ന​ശി​ച്ചു പോ​കാ​തി​രി​ക്കാ​ന്‍ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ ഫ​യ​ല്‍ സം​ര​ക്ഷി​ക്കേ​ണ്ട​താ​ണെ​ണെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.

ഫ​യ​ലു​ക​ള്‍ കാ​ണാ​നി​ല്ലെ​ന്ന് മ​റു​പ​ടി ന​ല്‍​കി​യ താ​ലൂ​ക്ക് ലാ​ന്‍​ഡ് ബോ​ര്‍​ഡ് സോ​ണ​ല്‍ സ​ബ് ഓ​ഫീ​സ്, കോ​ഴി​ക്കോ​ട് ലാ​ന്‍​ഡ് ട്രൈ​ബ്യൂ​ണ​ല്‍ ഓ​ഫീ​സ്, പ​യ്യോ​ളി വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വ​രാ​വ​കാ​ശ ഓ​ഫീ​സ​ര്‍​മാ​രോ​ട് ഒ​രു ടീ​മി​നെ വ​ച്ച് തെ​ര​ച്ചി​ല്‍ ന​ട​ത്തി, ഫ​യ​ല്‍ ക​ണ്ടെ​ത്തി വി​വ​രം ന​ല്‍​കാ​ന്‍ ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശി​ച്ചു. അ​പേ​ക്ഷ​ക​ര്‍​ക്ക് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത ഫ​റോ​ക്ക് ന​ഗ​ര​സ​ഭ​യി​ലെ വി​വ​രാ​വ​കാ​ശ ഓ​ഫീ​സ​ര്‍​മാ​രോ​ട് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഹി​യ​റിം​ഗി​ല്‍ 16 അ​പ്പീ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up