നവീകരിച്ച അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചതിന്റെ ഭാഗമായി ചേർന്ന സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്രധാനന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. എട്ടു കോടിയോളം രൂപയുടെ വികസനമാണ് ഇവിടെ നടപ്പാക്കിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന ചടങ്ങിൽ ഓൺലൈനായാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
അങ്കമാലി റെയിൽ സ്റ്റേഷനിൽ നടന്ന അനുബന്ധ സമ്മേളന ഉദ്ഘാടനവും ശിലാഫലക അനഛാദനവും ബെന്നി ബഹനാൻ എംപി നിർവഹിച്ചു.
യോഗത്തിൽ ഹാരിസ് ബീരാൻ എംപി, അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, വാർഡ് കൗൺസിലർ അഡ്വ. സാജി ജോസഫ്, ഗതി ശക്തി യൂണിറ്റ് തിരുവനന്തപുരം ചീഫ് പ്രോജക്ട് മാനേജർ എസ്. കണ്ണൻ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സ്കൂൾ കുട്ടികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു.
Tags : Local News Nattuvishesham Ernakulam