എങ്കപ്പു നായ്ക്ക് അനുസ്മരണയോഗത്തിൽ അഡ്വ. പി.കെ. ചന്ദ്രശേഖരൻ നായർ സംസാരിക്കുന്നു.
പനത്തടി: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ജില്ലയിലെ മുതിർന്ന പൗരനുമായ എങ്കപ്പു നായ്ക്കിന്റെ നിര്യാണത്തിൽ പനത്തടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് എം. ജയകുമാർ അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. പി.കെ ചന്ദ്രശേഖരൻ നായർ, ഡിസിസി സെക്രട്ടറി പി.വി. സുരേഷ്, മധുസൂദനൻ ബാലൂർ, കുഞ്ഞികൃഷ്ണൻ ബളാംതോട്, സൂര്യനാരായണ ഭട്ട്, ജവാദ് പൂത്തുർ, ജോണി തോലമ്പുഴ, സുശീല ഗോവിന്ദൻ, കെ.കെ. അനിൽകുമാർ, ടി.പി. പ്രസന്നൻ, കെ.എൻ. വിജയകുമാരൻ നായർ, പി.എ. മുഹമ്മദ്കുഞ്ഞി, ജോസ് പുളിക്കൽ, സന്തു ടോം, വി.ഡി. ജോഷി, പി.എം. ബാബു, പഞ്ചായത്തംഗങ്ങളായ കെ.കെ. വേണുഗോപാൽ, ഷിബു പാണത്തൂർ, രാജീവ് തോമസ് എസ്. മധുസൂദനൻ റാണിപുരം എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham