x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​നാ​ഗ​പ്പ​ള്ളി റോ​ട്ട​റി ക്ല​ബ് 35 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു


Published: July 17, 2026 06:20 AM IST | Updated: July 17, 2026 06:20 AM IST

ക​രു​നാ​ഗ​പ്പ​ള്ളി: റോ​ട്ട​റി ക്ല​ബിന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ സ​മ്മേ​ള​നം ന​ട​ന്നു. മു​ന്‍ ഡി​സ്ട്രി​ക്‌റ്റ് ഗ​വ​ര്‍​ണ​ര്‍ സു​രേ​ഷ് മാ​ത്യു ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റായി ആ​ര്‍. മ​നോ​ജ്, സെ​ക്ര​ട്ട​റി​യാ​യി ഡി.രാ​ജീ​വ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റായി അ​ഡ്വ. വേ​ണു​കു​മാ​ര്‍, ട്ര​ഷ​റ​റാ​യി പി. ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു.

അ​സി​.ഗ​വ​ര്‍​ണ​ര്‍ സാം ​തോ​മ​സ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സ്ട്രി​ക്‌ട് വൈ​സ് ഗ​വ​ര്‍​ണ​ര്‍ ഡോ. ​ജി. സു​മി​ത്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റോ​ട്ട​റി ക്ല​ബിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന 35 ല​ക്ഷം രൂ​പ​യു​ടെ വി​വി​ധ സ​ര്‍​വീ​സ് പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. ഇ​തി​നോ​ടൊ​പ്പം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ മെ​റി​റ്റ് അ​വാ​ര്‍​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.

ഡി​സ്ട്രി​ക്‌ട് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ രാ​ജ​ന്‍, റ​വ​ന്യൂ ഡി​സ്ട്രി​ക്റ്റ് ഡ​യ​റ​ക്ട​ര്‍ മാ​നു​വ​ല്‍ പ​രീ​സ്, രാ​ജീ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up