Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - കോട്ടയം ബ്യൂറോ

കോട്ടയം ബ്യൂറോ

2 ARTICLES

Written Articles

Kerala

വൈക്കത്ത് കാറുമായി കൂട്ടിയിടിച്ച മിനിലോറി മറിഞ്ഞു; നാലുപേർക്ക് പരിക്ക്
വൈക്കം: മിനിലോറിയും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ലോറി മറിഞ്ഞു. അപകടത്തിൽ മിനിലോറിയിൽ സഞ്ചരിച്ച ഡ്രൈവറടക്കം നാലുപേർക്ക് പരിക്കേറ്റു. മിനി ലോറി ഡ്രൈവർ പിറവം പാഴൂർതാന്നിക്കൽ അനീഷ് (43), കിഷോർ (40), അനീഷിന്‍റെ പണിക്കാരായ ഇതര സംസ്ഥാനക്കാരായ രണ്ട് യുവാക്കൾ എന്നിവർക്കാണ് പരിക്കറ്റത്. അനീഷിന്‍റെ ചെവിയുടെ പിന്നിലും ഇതര സംസ്ഥാനക്കാരായ യുവാക്കളുടെ തലയ്ക്കുമാണ് പരിക്കേറ്റത്. കിഷോർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ സഞ്ചരിച്ചിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലയാഴം തോട്ടകം വളഞ്ഞമ്പലത്തിന് സമീപം ഇന്ന് രാവിലെ 7.45യായിരുന്നു അപകടം. വെച്ചൂർ ഭാഗത്തു നിന്ന് വൈക്കത്തക്കുവന്ന കൊല്ലം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ പിറവത്തുനിന്ന് തടിവെട്ടാനായി മുഹമ്മയിലേക്ക് പോയ ലോറിയുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാറിന്‍റെ മുൻഭാഗം ഭാഗികമായി തകർന്നു. വൈക്കം പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു.
November 26, 2026

Kerala

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങിമരിച്ചു
വൈക്കം: സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങിമരിച്ചു. ഉദയനാപുരം തുറുവേലിക്കുന്ന് സ്വദേശി രമേശിന്‍റെ മകൻ ആസാദ് (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45ഓടെ മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് വടക്കുഭാഗത്തെ തോട്ടിലെ കടവിലായിരുന്നു സംഭവം. സമീപത്തെ റിസോർട്ടിലെ വിവാഹത്തോടനുബന്ധിച്ചുള്ള സൽക്കാരത്തിൽ പങ്കെടുത്തശേഷം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. വെൽഡിംഗ് തൊഴിലാളിയാണ്.
November 26, 2026
Corehub Up