അമല്‍ ജ്യോതിയില്‍ സൈബര്‍ സെക്യൂരിറ്റി നാഷണല്‍ കോണ്‍ഫറന്‍സ്
അമല്‍ ജ്യോതിയില്‍  സൈബര്‍ സെക്യൂരിറ്റി നാഷണല്‍ കോണ്‍ഫറന്‍സ്
Tuesday, April 30, 2024 12:13 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി മു​ഖ്യ​പ്ര​മേ​യ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല്‍ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ന്‍ജി​നി​യ​റിം​ഗ് വി​ഭാ​ഗം കേ​ര​ളാ ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍സി​ല്‍, എ​സി​എം കോ​ട്ട​യം പ്രഫ​ഷ​ണ​ല്‍ ചാ​പ്റ്റ​ര്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് നാ​ഷ​ണ​ല്‍ കോ​ണ്‍ഫ​റ​ന്‍സ്- നാ​കോ​ര്‍ 24 (നാ​ഷ​ണ​ല്‍ കോ​ണ്‍ഫ​റ​ന്‍സ് ഓ​ണ്‍ എ​മ​ര്‍ജിം​ഗ് റി​സ​ര്‍ച്ച് ഏ​രി​യാ​സ് -24 ) ആ​രം​ഭി​ച്ചു.

അ​മ​ല്‍ ജ്യോ​തി കോ​ള​ജ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ഐ​ഐ​ഐ​ടി കോ​ട്ട​യം അ​ക്കാ​ദ​മി​ക് അ​സോ​സി​യേ​റ്റ് ഡീ​ന്‍ ഡോ. ​എ​ബി​ന്‍ ഡെ​നി​രാ​ജ് നി​ർ​വ​ഹി​ച്ചു.

അ​മ​ല്‍ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​മ​ല്‍ ജ്യോ​തി ഡ​യ​റ​ക്ട​ര്‍ ഡോ.​ സെ​ഡ്.വി. ​ളാ​ക​പ്പ​റ​മ്പി​ല്‍, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​ ജൂ​ബി മാ​ത്യു, ഡോ.​എം.​ആ​ര്‍. അ​മ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


എ​ൻ​ജി​നി​യ​റിം​ഗി​ന്‍റെ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ആ​ധാ​ര​മാ​ക്കി ന​ട​ത്തു​ന്ന ഈ ​ത്രി​ദി​ന കോ​ണ്‍ഫ​റ​ന്‍സി​ല്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി, സ​സ്‌​റ്റൈന​ബി​ള്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ,ആ​ര്‍ട്ടി​ഫി​ഷല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ​ര്‍ ന​യി​ക്കു​ന്ന ക്ലാ​സു​ക​ള്‍, വ​ര്‍ക്‌ഷോപ്പു​ക​ള്‍ എ​ന്നി​വ​യ്ക്ക് പു​റ​മേ നൂ​റോ​ളം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.