ജ്യേ​ഷ്ഠ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​നു​ജ​ൻ അ​റ​സ്റ്റി​ൽ
ജ്യേ​ഷ്ഠ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​നു​ജ​ൻ അ​റ​സ്റ്റി​ൽ
Thursday, May 16, 2024 12:37 AM IST
ഇ​​​രി​​​ക്കൂ​​​ർ: പ​​​ടി​​​യൂ​​​ർ ചാ​​​ളം​​​വ​​​യ​​​ൽ കോ​​​ള​​​നി​​​യി​​​ൽ ജ്യേ​​​ഷ്‌​​​ഠ​​​നെ കു​​​ത്തി​​​ക്കൊ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​യാ​​​യ അ​​​നു​​​ജ​​​ൻ അ​​​റ​​​സ്റ്റി​​​ൽ. ചാ​​​ളം​​​വ​​​യ​​​ൽ കോ​​​ള​​​നി​​​യി​​​ലെ രാ​​​ജീ​​​വ​​​നെ (43) കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ അ​​​നു​​​ജ​​​ൻ സ​​​ജീ​​​വ​​​ൻ (40) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

സം​​​ഭ​​​വ​​​ത്തി​​​നു ശേ​​​ഷം ഒ​​​ളി​​​വി​​​ൽ പോ​​​യ പ്ര​​​തി​​​യെ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റ​​​ഷ​​​നി​​​ൽ വ​​​ച്ച് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് ഇ​​​രി​​​ക്കൂ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​ക്ക​​​ഴി​​​ഞ്ഞ ആ​​​റി​​​നു രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു രാ​​​ജീ​​​വ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ലെ​​​ത്തി​​​യ പ്ര​​​തി വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് മീ​​​ൻ മു​​​റി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന രാ​​​ജീ​​​വ​​​നെ വാ​​​ക്കേ​​​റ്റ​​​ത്തി​​​നി​​​ടെ കു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഒ​​​ളി​​​വി​​​ൽ പോ​​​യ പ്ര​​​തി​​​ക്കാ​​​യി പോ​​​ലീ​​​സ് ലു​​​ക്കൗ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. പോ​​​ലീ​​​സ് സം​​​ഘം വീ​​​രാ​​​ജ്പേ​​​ട്ട, സി​​​ദ്ധാ പു​​​ര, ഗോ​​​ണി​​​കു​​​പ്പ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ലങ്ങ​​​ളി​​​ലും ക​​​ർ​​​ണാ​​​ട​​​ക വ​​​ന​​​ത്തി​​​ലും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ഇ​​​യാ​​​ൾ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ചു. ഉ​​​ട​​​ൻ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും ഇ​​​വ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.