ഇസ്രേലി ടാങ്കുകൾ റാഫ നഗരത്തിൽ
ഇസ്രേലി ടാങ്കുകൾ റാഫ നഗരത്തിൽ
Wednesday, May 29, 2024 1:44 AM IST
ജ​റു​സ​ലേം: റാ​ഫ ന​ഗ​ര​ത്തി​ലെ ത​ന്ത്ര​പ്ര​ധാ​ന ഭാ​ഗം ഇ​സ്രേ​ലി സേ​ന പി​ടി​ച്ചെ​ടു​ത്തു. ടാ​ങ്കു​ക​ളു​മാ​യാ​ണ് സേ​ന റാ​ഫ ന​ഗ​ര​ഹൃ​ദ​യം കീ​ഴ​ട​ക്കി​യ​ത്.

ഇ​സ്രേ​ലി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ൽ-​അ​വ്ദ റൗ​ണ്ടെ​ബൗ​ട്ട് ആ​ണ് ഇ​സ്രേ​ലി സേ​ന പി​ടി​ച്ചെ​ടു​ത്ത​ത്. ഈ​ജി​പ്റ്റ് അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 500 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണി​ത്.

റാ​ഫ​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​സ്രേ​ലിസേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഗാ​സ​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു പ​ല​സ്തീ​നി​ക​ളാ​ണ് റാ​ഫ​യി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച അ​ഭ​യാ​ർ​ഥി ക്യാ​ന്പി​നു നേ​ർ​ക്കു​ണ്ടാ​യ ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ 45 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.