ത്രൈ​മാ​സ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ത്ത 51 ​പ​ദ്ധ​തി​ക​ൾ​ക്ക് പി​ഴ
Wednesday, May 1, 2024 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​റെ​​​റ (കേ​​​ര​​​ള റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി)​​​യി​​​ൽ ത്രൈ​​​മാ​​​സ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​തി​​​രു​​​ന്ന 51 റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് അ​​​ഥോ​​​റി​​​റ്റി പി​​​ഴ ചു​​​മ​​​ത്തി.

ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ത്രൈ​​​മാ​​​സ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട്, 51 പ​​​ദ്ധ​​​തി​​​ക​​​ൾ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു ശേ​​​ഷ​​​വും അ​​​ധി​​​ക സ​​​മ​​​യ​​​ത്തി​​​നു ശേ​​​ഷ​​​വും സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യി​​​രു​​​ന്നു.


100 കോ​​​ടി​​​ക്കു മു​​​ക​​​ളി​​​ൽ പ​​​ദ്ധ​​​തി അ​​​ട​​​ങ്ക​​​ൽ വ​​​രു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് 50,000 രൂ​​​പ​​​യും 50 മു​​​ത​​​ൽ 100 കോ​​​ടി വ​​​രെ പ​​​ദ്ധ​​​തി അ​​​ട​​​ങ്ക​​​ൽ വ​​​രു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് 25,000 രൂ​​​പ​​​യും 50 കോ​​​ടി​​​ക്ക് താ​​​ഴെ പ​​​ദ്ധ​​​തി അ​​​ട​​​ങ്ക​​​ൽ വ​​​രു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് 10,000 രൂ​​​പ​​​യു​​​മാ​​​ണ് പി​​​ഴ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.