ക​ണ്ണൂ​രി​ൽനി​ന്ന് കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​മാ​യി എ​യ​ർ ഇ​ന്ത്യ
ക​ണ്ണൂ​രി​ൽനി​ന്ന് കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​മാ​യി എ​യ​ർ ഇ​ന്ത്യ
Friday, May 3, 2024 12:44 AM IST
മ​​​ട്ട​​​ന്നൂ​​​ർ: ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ രാ​​​ജ്യാ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളു​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ധാ​​​ന വി​​​മാ​​​ന ക​​​മ്പ​​​നി​​​യാ​​​യ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് യു​​​എ​​​ഇ​​​യി​​​ലെ റാ​​​സ​​​ൽഖൈ​​​മ​​​യി​​​ലേ​​​ക്കു പു​​​തി​​​യ സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങി. ആ​​​ഴ്ച​​​യി​​​ൽ മൂ​​​ന്നു സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. ചൊ​​​വ്വ, ബു​​​ധ​​​ൻ, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണു സ​​​ർ​​​വീ​​​സു​​​ക​​​ൾ.

റാ​​​സ​​​ൽ ഖൈ​​​മ​​​യി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ വി​​​മാ​​​ന സ​​​ർ​​​വീ​​​സി​​​ലെ യാ​​​ത്ര​​​ക്കാ​​​രി​​​യെ കി​​​യാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ദി​​​നേ​​​ശ് കു​​​മാ​​​ർ ബോ​​​ർ​​​ഡിം​​​ഗ് പാ​​​സ് ന​​​ല്കി സ്വീ​​​ക​​​രി​​​ച്ചു.

വി​​​മാ​​​ന ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​രും കി​​​യാ​​​ൽ അ​​​ധി​​​കൃ​​​ത​​​രും ചേ​​​ർ​​​ന്നു യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് മ​​​ധു​​​രം ന​​​ല്കി യാ​​​ത്രാ മം​​​ഗ​​​ള​​​ങ്ങ​​​ൾ നേ​​​ർ​​​ന്നു. റാ​​​സ​​​ൽഖൈ​​​മ​​​യി​​​ലേ​​​ക്കു​​​ള്ള ക​​​ണ​​​ക്ടി​​​വി​​​റ്റി വ​​​ട​​​ക്ക​​​ൻ മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.


ആ​​​ദ്യ വി​​​മാ​​​ന​​​ത്തി​​​ൽ 186 യാ​​​ത്ര​​​ക്കാ​​​രാ​​​ണ് യാ​​​ത്ര ചെ​​​യ്ത​​​ത്. സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ദ​​​മാം വി​​​മാ​​​ന​​​ത്താവ​​​ള​​​ത്തി​​​ലേ​​​ക്കും എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് പു​​​തി​​​യ​​​താ​​​യി ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്നും സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചു. മേ​​​യ്‌ ര​​​ണ്ടു മു​​​ത​​​ൽ വ്യാ​​​ഴം, വെ​​​ള്ളി, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ആ​​​ഴ്ച​​​യി​​​ൽ മൂ​​​ന്നു സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​ത് കൂ​​​ടാ​​​തെ അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കും മ​​​സ്ക​​​റ്റി​​​ലേ​​​ക്കും ഈ ​​​മാ​​​സം മു​​​ത​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കുന്നു​​​ണ്ട്.

ഏ​​​റ്റ​​​വും ആ​​​ധു​​​നി​​​ക​​​വും പു​​​തി​​​യ​​​തു​​​മാ​​​യ ബോ​​​യിം​​​ഗ് 737 മാ​​​ക്സ് വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് പു​​​തി​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.
കി​​​യാ​​​ലു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ർ പ്ര​​​കാ​​​രം എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് കൂ​​​ടു​​​ത​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ണ്ണൂ​​​രി​​​ൽ​​നി​​​ന്നു സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.