കോ​ഴി​ക്കോ​ട്ടും മ​ല​പ്പു​റ​ത്തും സൂ​ര്യാ​ഘാ​ത​മേ​റ്റ് ര​ണ്ടു മ​ര​ണം
കോ​ഴി​ക്കോ​ട്ടും മ​ല​പ്പു​റ​ത്തും സൂ​ര്യാ​ഘാ​ത​മേ​റ്റ് ര​ണ്ടു മ​ര​ണം
Friday, May 3, 2024 4:51 AM IST
കോ​ഴി​ക്കോ​ട്/​മ​ങ്ക​ട: കോ​ഴി​ക്കോ​ട്ടും മ​ല​പ്പു​റ​ത്തും സൂ​ര്യാ​ഘാ​ത​മേ​റ്റ് ര​ണ്ടു​പേ​ർ മ​രി​ച്ചു. കോ​ഴി​ക്കോ​ട് പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി ക​ണി​യേ​രി വി​ജേ​ഷാ (41)ണു ​മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ജോ​ലി​സ്ഥ​ല​ത്തു വ​ച്ച് സൂ​ര്യാ​ഘാ​ത​മേ​റ്റ് കു​ഴ​ഞ്ഞു​വീ​ണ വി​ജേ​ഷി​നെ ആ​ദ്യം കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു മ​രി​ച്ച​ത്. കു​മാ​ര​ൻ-വ​സ​ന്ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വി​നോ​ദ്, വി​നീ​ത, വി​ജി​ത.

മ​ല​പ്പു​റ​ത്ത് പാ​ലേം​പ​ടി​യ​ൻ നെ​ടു​ങ്ക​ള​ത്തി​ൽ കു​ട്ട്യാ​പ്പു​വി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഫ (62)യാ​ണു മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ താ​മ​ര​ക്കു​ഴി എ​ന്ന സ്ഥ​ല​ത്ത് ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് വാ​ഹ​നം കാ​ത്തു നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യ​വും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മ​ല​പ്പു​റം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


തു​ട​ർ​ന്ന് വൈ​കു​ന്നേ​രം നാ​ലോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ദേ​ഹ​ത്ത് വെ​യി​ൽ പൊ​ള്ള​ലേ​റ്റ​തി​ന്‍റെ അ​ട​യാ​ള​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.