രാ​ജ്യ​ത്തെ ആ​ദ്യ​ കേ​ൾ​വി, സം​സാ​ര പ​രി​മി​തി​യു​ള്ള വൈ​ദി​ക​നാ​യി ഫാ. ​ജോ​സ​ഫ് തേ​ർ​മ​ഠം
രാ​ജ്യ​ത്തെ ആ​ദ്യ​ കേ​ൾ​വി, സം​സാ​ര പ​രി​മി​തി​യു​ള്ള  വൈ​ദി​ക​നാ​യി ഫാ. ​ജോ​സ​ഫ് തേ​ർ​മ​ഠം
Friday, May 3, 2024 4:51 AM IST
തൃ​​​ശൂ​​​ർ: ച​​​രി​​​ത്രം കു​​​റി​​​ച്ച്, ഭാ​​​ര​​​ത​​​സ​​​ഭ​​​യ്ക്ക് അ​​​ഭി​​​മാ​​​ന​​​മാ​​​യി കേ​​​ൾ​​​വി-സം​​​സാ​​​ര​​​ പ​​​രി​​​മി​​​തി​​​യു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ വൈ​​​ദി​​​ക​​​നാ​​​യി ഫാ. ​​​ജോ​​​സ​​​ഫ് തേ​​​ർ​​​മ​​​ഠം. തൃ​​​ശൂ​​​ർ വ്യാ​​​കു​​​ല​​​മാ​​​താ​​​വി​​​ൻ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്തി​​​ന്‍റെ കൈ​​​വ​​​യ്പു ശു​​​ശ്രൂ​​​ഷ​​​യി​​​ലൂ​​​ടെ​​​യാ​​​ണു തി​​​രു​​​പ്പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ഫാ. ​​​ജോ​​​സ​​​ഫ് തേ​​​ർ​​​മ​​​ഠം ആം​​​ഗ്യ​​​ഭാ​​​ഷ​​​യി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു.

ഫ്രാ​​​ൻ​​​സ് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ ഓ​​​ഫ് ഹോ​​​ളി​​​ക്രോ​​​സ് സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹാം​​​ഗ​​​മാ​​​ണ്, ബ​​​ധി​​​ര​​​സ​​​മൂ​​​ഹ​​​ത്തി​​​നു​​​ത​​​ന്നെ അ​​​ഭി​​​മാ​​​ന​​​മാ​​​യി അ​​​ൾ​​​ത്താ​​​ര​​​യി​​​ൽ നി​​​ശ​​​ബ്ദ​​​വി​​​പ്ല​​​വം സൃ​​​ഷ്ടി​​​ക്കാ​​​നൊ​​​രു​​​ങ്ങു​കയാണ് ഫാ. ​​​ജോ​​​സ​​​ഫ് തേ​​​ർ​​​മ​​​ഠം.

തി​​​രു​​​പ്പ​​​ട്ട​​​ ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ ഹോ​​​ളി​​​ക്രോ​​​സ് സ​​​ഭ​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ഇ​​​മ്മാ​​​നു​​​വ​​​ൽ ക​​​ല്ല​​​റ​​​യ്ക്ക​​​ൽ ആ​​​ർ​​​ച്ച്ഡീ​​​ക്ക​​​നാ​​​യി. ജോ​​​സ​​​ഫ് തേ​​​ർ​​​മ​​​ഠ​​​ത്തി​​​ന്‍റെ പി​​​തൃ​​​സ​​​ഹോ​​​ദ​​​ര​​​ൻ ഫാ. ​​​ജോ​​​ർ​​​ജ് തേ​​​ർ​​​മ​​​ഠം മു​​​ഖ്യ​​​സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി. ഹോ​​​ളി​​​ക്രോ​​​സ് സ​​​ഭ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​റോ​​​ക് ഡി​​​ക്കോ​​​സ്റ്റ, ഫാ. ​​​ജോ​​​യ് വെ​​​ള്ളാ​​​ട്ടു​​​കാ​​​ര​​​ൻ, ഫാ. ​​​ബി​​​ജു മൂ​​​ല​​​ക്ക​​​ര, ഫാ. ​​​ജോ​​​ർ​​​ജ് ക​​​ള​​​രി​​​മു​​​റി​​​യി​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.


ബ​​​സി​​​ലി​​​ക്ക ഇ​​​ട​​​വ​​​ക​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന തൃ​​​ശൂ​​​ർ ത​​​ല​​​ക്കോ​​​ട്ടു​​​ക​​​ര തേ​​​ർ​​​മ​​​ഠം ടി.​​​എ​​​ൽ. തോ​​​മ​​​സി​​​ന്‍റെ​​​യും റോ​​​സി​​​യു​​​ടെ​​​യും ഇ​​​ള​​​യ​​​മ​​​ക​​​നാ​​​ണ്. ഫാ. ​​​ജോ​​​സ​​​ഫ് തേ​​​ർ​​​മ​​​ഠ​​​ത്തി​​​നു ജ​​​ന്മ​​​നാ കേ​​​ൾ​​​വി​​​ശ​​​ക്തി​​​യും സം​​​സാ​​​ര​​​ശേ​​​ഷി​​​യും ഇ​​​ല്ല.

ഹോ​​​ളി​​​ക്രോ​​​സ് സ​​​ന്യാ​​​സ​​​സ​​​ഭ​​​യു​​​ടെ ബ​​​ധി​​​ര-​​​മൂ​​​ക​​​ർ​​​ക്കാ​​​യു​​​ള്ള പ്ര​​​ത്യേ​​​ക മി​​​നി​​​സ്ട്രി​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ഫാ. ​​​ബി​​​ജു മൂ​​​ല​​​ക്ക​​​ര കോ​​​ട്ട​​​യം അ​​​യ്മ​​​ന​​​ത്തു സ്ഥാ​​​പി​​​ച്ച ‘ന​​​വ​​​ധ്വ​​​നി’​​​യി​​​ലാ​​​ണ് ഫാ. ​​​ജോ​​​സ​​​ഫ് തേ​​​ർ​​​മ​​​ഠം ഒ​​​ടു​​​വി​​​ൽ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​ത്.

വൈ​​​ദി​​​ക​​​നാ​​​യി ഹോ​​​ളി​​​ക്രോ​​​സ് സ​​​ഭ​​​യു​​​ടെ ബ​​​ധി​​​ര-​​​മൂ​​​ക​​​ർ​​​ക്കാ​​​യു​​​ള്ള മി​​​നി​​​സ്ട്രി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​ണ് ഫാ. ​​​ജോ​​​സ​​​ഫ് തേ​​​ർ​​​മ​​​ഠ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം. പ​​​ള്ളി​​​ക​​​ളി​​​ൽ ബ​​​ധി​​​ര​​​ർ​​​ക്കാ​​​യു​​​ള്ള വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന​​​ക​​​ൾ അ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ൽ 25ല​​​ധി​​​കം ബ​​​ധി​​​ര​​​വൈ​​​ദി​​​ക​​​ർ ഉ​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ബ​​​ധി​​​ര​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ​​നി​​​ന്നും ഒ​​​രാ​​​ൾ വൈ​​​ദി​​​ക​​​പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.