ക​ണ്ണൂ​രി​ലും ത​ളി​പ്പ​റ​ന്പി​ലും ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ന്നി​ല്ല
ക​ണ്ണൂ​രി​ലും ത​ളി​പ്പ​റ​ന്പി​ലും ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ന്നി​ല്ല
Friday, May 3, 2024 5:21 AM IST
ക​​​ണ്ണൂ​​​ർ: പു​​​തു​​​ക്കി​​​യ നി​​​ബ​​​ന്ധന പ്ര​​​കാ​​​ര​​​മു​​​ള്ള ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് ക​​​ണ്ണൂ​​​രി​​​ലും ത​​​ളി​​​പ്പ​​​റ​​​ന്പി​​​ലും ന​​​ട​​​ന്നി​​​ല്ല.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ടെ​​​സ്റ്റി​​​നാ​​​യി ഗ്രൗ​​​ണ്ടി​​​ലെ​​​ത്തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​ന്നുംത​​​ന്നെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തു​​​ക്കി​​​യ നി​​​ബ​​​ന്ധ​​​ന​​​ക​​​ള​​​നു​​​സ​​​രി​​​ച്ചു​​​ള്ള സം​​​വി​​​ധാ​​​ന​​​മി​​​ല്ലാ​​​ത്ത​​​താ​​​യി​​​രു​​​ന്നു ടെ​​​സ്റ്റ് മു​​​ട​​​ങ്ങാ​​​ൻ കാ​​​ര​​​ണം. റോ​​​ഡ് ടെ​​​സ്റ്റ് ന​​​ട​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം. എ​​​ന്നാ​​​ൽ ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ൾ ഉ​​​ട​​​മ​​​ക​​​ൾ ഇ​​​തി​​​നു ത​​​യാ​​​റ​​​ല്ല.

ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ളു​​​ക​​​ളു​​​ടെ മു​​​ഴു​​​വ​​​ൻ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​ര​​​ത്തി​​​ൽ കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള സാ​​​ന്പ​​​ത്തി​​​ക ഭ​​​ദ്ര​​​ത ത​​​ങ്ങ​​​ൾ​​​ക്കി​​​ല്ലെ​​​ന്നും ഇ​​​തി​​​നു പ​​​ക​​​രം ടെ​​​സ്റ്റ് ന​​​ട​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കാ​​​മ​​​റ​​​യി​​​ൽ ടെ​​​സ്റ്റ് റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്യു​​​ന്ന രീ​​​തി അ​​​വ​​​ലം​​​ബി​​​ക്ക​​​ണ​​​മെ​​​ന്നും ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ളു​​​കാ​​​രു​​​ടെ സം​​​ഘ​​​​ട​​​ന​​​യാ​​​യ ഓ​​​ൾ കേ​​​ര​​​ള മോ​​​ട്ടോ​​​ർ ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ൾ ഇ​​​ൻ​​​സ്ട്ര​​​ക്ടേ​​​ഴ്സ് ആ​​​ൻ​​​ഡ് വ​​​ർ​​​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


പോ​​​ലീ​​​സി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സു​​​കാ​​​ർത​​​ന്നെ വീ​​​ഡി​​​യോ ഷൂ​​​ട്ട് ചെ​​​യ്യു​​​ന്ന സം​​​വി​​​ധാ​​​നം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​ത് മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലും ന​​​ട​​​പ്പാ​​​ക്കി ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് സു​​​ഗ​​​മ​​​മാ​​​ക്ക​​​ണമെന്നും അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ടെ​​​സ്റ്റ് ന​​​ട​​​ത്താ​​​ൻ ആ​​​ധു​​​നി​​​ക ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് വേ​​​ണ​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നോ​​​ട് എ​​​തി​​​ർ​​​പ്പി​​​ല്ലെ​​​ങ്കി​​​ലും ഗ്രൗ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​രു​​​ടെ ബാ​​​ധ്യ​​​ത​​​യാ​​​ക്കി മാ​​​റ്റു​​​ന്ന​​​ നി​​​ല​​​പാ​​​ട് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. 120 ടെ​​​സ്റ്റ് ന​​​ട​​​ത്തി​​​യ​​​ത് പ​​​കു​​​തി​​​യാ​​​യി വെ​​​ട്ടി​​​ച്ചു​​​രു​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം കൂ​​​ടു​​​ത​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യോ​​​ഗി​​​ച്ച് പ​​​ഴ​​​യ രീ​​​തി​​​യി​​​ൽ ടെസ്റ്റ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പു​​​തു​​​ക്കി​​​യ സ​​​ർ​​​ക്കു​​​ല​​​ർ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ളു​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ഓ​​​ൾ കേ​​​ര​​​ള മോ​​​ട്ടോ​​​ർ ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ൾ ഇ​​​ൻ​​​സ്ട്ര​​​ക്‌ടേ​​​ഴ്സ് ആ​​​ൻ​​​ഡ് വ​​​ർ​​​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​ഷ​​​ൻ ഇ​​​ന്ന​​​ലെ ക​​​രി​​​ദി​​​നം ആ​​​ച​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.